gnn24x7

കേരളത്തിലെ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ പുരസ്‌കാരം

0
487
gnn24x7

കൊച്ചി: കേരളത്തിലെ മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച നിലവാരവും സാമൂഹിക പ്രതിബന്ധതയും ടെക്‌നോളജിക്കല്‍ മുന്നേറ്റവും പശ്ചാത്തലമാക്കിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ബുധനാഴ്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യപിച്ചത്.

തിരുവനന്തപുരം ആസ്ഥാനമായുള്ള ജെന്റോബോട്ടിക്‌സ്, ആലുവ ആസ്ഥാനമായുള്ള ജാക്ക്ഫ്രൂട്ട് 365, കൊച്ചി ആസ്ഥാനമായുള്ള നവ ഡിസൈന്‍ & ഇന്നൊവേഷന്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ച ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് 2020 വിജയികളില്‍ ഉള്‍പ്പെട്ടത്. കൃഷി, ഭക്ഷ്യ സംസ്‌കരണം, വിദ്യാഭ്യാസം, ഊര്‍ജ്ജം, ധനകാര്യം തുടങ്ങി 12 മേഖലകളിലായാണ് അവാര്‍ഡിനായി വിജയികളെ തിരഞ്ഞെടുത്തത്.

ആറ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മാന്‍ഹോള്‍ ക്ലീനിംഗ് റോബോട്ട് ബാന്‍ഡിക്യൂട്ട് ജെന്റോബോട്ടിക്‌സ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ‘കാമ്പസ്-ഇനീഷ്യേറ്റഡ് സ്റ്റാര്‍ട്ടപ്പുകള്‍’ വിഭാഗത്തില്‍ അവാര്‍ഡ് നേടി. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സാധ്യമാക്കിയതാണ് മാന്‍ ഹോള്‍ ക്ലീനാക്കുവാനുള്ള റോബോട്ടിക് സംരംഭം. ”ഇത് ഒരു അഭിമാനകരമായ അവാര്‍ഡാണ്, ഞങ്ങള്‍ക്ക് ലഭിച്ച പരമോന്നത ബഹുമതിയാണ്,” ജെന്റോബോട്ടിക്‌സിന്റെ സഹസ്ഥാപകരിലൊരാളായ റാഷിദ് കെ പറഞ്ഞു. മാനുവല്‍ തോട്ടിപ്പണിക്ക് പകരമായി മനുഷ്യ നിയന്ത്രിത റോബോട്ടുകളെ ജെന്റോബോട്ടിക്‌സ് വാഗ്ദാനം ചെയ്യുന്നു, ” ഇതാണ് അവര്‍ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്.

എന്നാല്‍ തെങ്ങു ചെത്തുന്നതിനായുള്ള സൂരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് തന്ത്രമാണ് നവ ഇന്നവേഷന്‍ ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച് എടുത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here