കൊച്ചിയിലേക്ക് ലണ്ടന്‍ വഴി എയർ ഇന്ത്യ സർവീസുകൾ, ഡബ്ലിനിൽ നിന്നും കണക്ഷനോടുകൂടി

0
2809

ഡബ്ലിന്‍: കോറോണ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ എല്ലാം നിര്‍ത്തലാക്കിയിരുന്നനത് പലതും കുറച്ചു കുറച്ചായി പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇത് ഏറെക്കാലം നാടുകളിലേക്ക് വരാന്‍ സാധ്യമാവാതെ നിന്നുപോയ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും. സ്വകാര്യ ട്രാവല്‍ ഏജന്‍സിയായ ഓസ്‌കാര്‍ ട്രാവല്‍സാണ് ഇതിനുവേണ്ടുന്ന എല്ലാ പേപ്പര്‍ വര്‍ക്കുകളും ചെയ്തു കൊടുക്കുന്നത്. വാസ്തവത്തില്‍ ലണ്ടൺവരെ മാത്രമാണ് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഉള്ളത്. എന്നാല്‍ അതിന് ശേഷം കേരളത്തിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റുകൾ പ്രത്യേക അനുമതിയോടെ ഓസ്‌കാര്‍ ട്രാവല്‍ ഏജന്‍സിയാണ് ചെയ്തു നല്‍കുന്നത്‌, ഏജന്‍സി ഇതിനകം തന്നെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

കൊച്ചിയില്‍ നിന്നും ലണ്ടന്‍ വഴി ഡബ്ലനിലേക്കും ഷട്ടില്‍ സര്‍വ്വീസാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ ആരംഭിച്ചത്. എല്ലാ വ്യാഴാഴ്ചകളിലും ഡബ്ലിനില്‍ നിന്നും ആരംഭിച്ച് ലണ്ടനില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് ലണ്ടനില്‍ നിന്നും തിരിച്ച് കൊച്ചിയിലേക്കുമാണ് സര്‍വ്വീസ് റൂട്ടുകള്‍. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലായി ഡബ്ലിന്‍ വഴി ലണ്ടനിലൂടെ ന്യൂഡല്‍ഹിയില്‍ യാത്ര അവസാനിക്കുന്ന സര്‍വ്വിസുകളും ആരംഭിച്ചിട്ടുണ്ട്. ഈ കോവിഡ് സമയത്തു ഓരോ രാജ്യത്തിലേക്കുമുള്ള പ്രവേശന അനുമതി പലവിധ നിയമങ്ങൾ പാലിച്ചു കൊണ്ടാണ്. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് വേണ്ടി ഓസ്‌കാര്‍ ട്രാവല്‍സ് ഏജന്‍സി എം.ഡി. വിനോദാണ് നാട്ടിലേക്ക് എത്തുവാനുള്ള പ്രത്യേകം സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 00353871320706 എന്ന നമ്പരിലും vinod@oscartavel.ie എന്ന ഇമെയിലിലും നിങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെട്ട് കേരളത്തിലേക്ക് യാത്ര സുഗമമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here