ഇസ്ലമാബാദ്: ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക്ക് പാക്കിസ്ഥാനില്‍ ഉറുദു വേര്‍ഷന്‍ ആരംഭിക്കുന്നു.
ഇത് ആദ്യമായാണ് ടിക് ടോക്ക് ഉര്‍ദു വേര്‍ഷന്‍ ആരംഭിക്കുന്നത്,പാകിസ്ഥാനില്‍ നേരത്തെ ടിക് ടോക്കിനെതിരെ
നിരവധി പരാതികള്‍ ലഭിച്ചിരുന്നു,ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നിയമത്തിന് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം
എന്ന മുന്നറിയിപ്പ് പാക്കിസ്ഥാന് ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റി ടിക് ടോക്കിന് നല്‍കിയിരുന്നു.
ഇതിന് പിന്നാലെ ടിക് ടോക്ക് പാകിസ്ഥാനിലെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
ടിക് ടോക്കില്‍ നിന്ന് പരാതികളുടെ അടിസ്ഥാനത്തില്‍ റിമൂവ് ചെയ്ത വിഡിയോകളുടെ കാര്യത്തില്‍ പാകിസ്ഥാന് മൂന്നാം
സ്ഥാനമാണ്,രാഷ്ട്രീയവും മതപരവുമായ ഉള്ളടക്കമുള്ള വീഡിയോകള്‍ നീക്കം ചെയ്യണം എന്ന് ടിക് ടോക്കിന്
പാക്കിസ്ഥാന് ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു, നിരോധനം അടക്കമുള്ള
കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ല എന്ന് ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ് ടിക് ടോക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും പ്രാദേശിക നിയമങ്ങള്‍
പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കും എന്ന് വ്യക്തമാക്കുകയും ചെയ്തത്.ഉറുദു വേര്‍ഷന്‍ പുറത്തിറക്കുന്നതിലൂടെ
ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ടിക് ടോക്ക് കണക്ക് കൂട്ടുന്നു.
ബ്ലാക്ക്റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്സ്ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…