സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വന്‍കിട ബ്രാന്‍ഡുകള്‍.
ഇതിന്റെ ഭാഗമായി ഷവോമി കണ്ടെത്തിയ ഒരു പുത്തന്‍ സംവിധാനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കുട്ടികളെ ലക്ഷ്യം വച്ചുള്ള സ്മാര്‍ട്ട്‌ഫോണാണ് ഇതിനായി ഷവോമി പുറത്തിറക്കിയിരിക്കുന്നത്. ചൈനയിലെ ക്രൌഡ് ഫണ്ടിംഗിന് കീഴില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഈ ഫോണുകള്‍ക്ക് Qin Ai SmartPhone എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പിങ്ക്, വെള്ള നിറങ്ങളില്‍ പുറത്തിറങ്ങുന്ന ഈ ഫോണിനു 399 ചൈനീസ് യുവാനാണ് വില. അതായത്, ഏകദേശം 4200 ഇന്ത്യന്‍ രൂപ. സാധാരണ സ്മാര്‍ട്ട്‌ഫോണുകളുടെ സ്ക്രീനിന്‍റെ പകുതിയോളം വലുപ്പം മാത്രമാണ് ക്വീന്‍ എഐ ഫോണുകളുടെ സ്ക്രീനിനുള്ളത്. 240*240 പിക്സല്‍ റസലൂഷനുള്ള സ്ക്രീനിനു താഴെയായി നാവിഗേഷന്‍ ബട്ടനുകളുണ്ട്.
കൂടാതെ, വൈഫൈ ബ്ലൂടൂത്ത് സൗകര്യങ്ങളും ഇതിലുണ്ട്. പ്രത്യേകം തയാറാക്കിയ ആന്‍ഡ്രോയിഡ് ഒഎസ് ആയിരിക്കും ഇതിലെന്നാണ് റിപ്പോര്‍ട്ട്. 1150 MaH ബാറ്ററി സൗകര്യമുള്ള ഈ ഫോണില്‍ 4G സിം സൗകര്യമാണ് നല്‍കിയിരിക്കുന്നത്. ഇത് സെല്ലുലാര്‍ ഡാറ്റ, ഫോണ്‍വിളി, GPS എന്നിവയ്ക്ക് സൗകര്യപ്രദമാണ്. ഷവോമിയുടെഷ്യാവോ IA വോയിസ് അസിസ്റ്റന്‍റ് സംവിധാനവും ഫോണിലുണ്ട്.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…