gnn24x7

കുട്ടികള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി ഷവോമി

0
413
gnn24x7

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വന്‍കിട ബ്രാന്‍ഡുകള്‍. 

ഇതിന്റെ ഭാഗമായി ഷവോമി കണ്ടെത്തിയ ഒരു പുത്തന്‍ സംവിധാനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കുട്ടികളെ ലക്ഷ്യം വച്ചുള്ള സ്മാര്‍ട്ട്‌ഫോണാണ് ഇതിനായി ഷവോമി പുറത്തിറക്കിയിരിക്കുന്നത്.  ചൈനയിലെ ക്രൌഡ് ഫണ്ടിംഗിന് കീഴില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഈ ഫോണുകള്‍ക്ക്  Qin Ai SmartPhone എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 

പിങ്ക്, വെള്ള നിറങ്ങളില്‍ പുറത്തിറങ്ങുന്ന ഈ ഫോണിനു 399 ചൈനീസ് യുവാനാണ് വില. അതായത്, ഏകദേശം 4200 ഇന്ത്യന്‍ രൂപ. സാധാരണ സ്മാര്‍ട്ട്‌ഫോണുകളുടെ സ്ക്രീനിന്‍റെ പകുതിയോളം വലുപ്പം മാത്രമാണ് ക്വീന്‍ എഐ ഫോണുകളുടെ സ്ക്രീനിനുള്ളത്. 240*240 പിക്സല്‍ റസലൂഷനുള്ള സ്ക്രീനിനു താഴെയായി നാവിഗേഷന്‍ ബട്ടനുകളുണ്ട്.

കൂടാതെ, വൈഫൈ ബ്ലൂടൂത്ത് സൗകര്യങ്ങളും ഇതിലുണ്ട്. പ്രത്യേകം തയാറാക്കിയ ആന്‍ഡ്രോയിഡ് ഒഎസ് ആയിരിക്കും ഇതിലെന്നാണ് റിപ്പോര്‍ട്ട്. 1150 MaH ബാറ്ററി സൗകര്യമുള്ള ഈ ഫോണില്‍ 4G സിം സൗകര്യമാണ് നല്‍കിയിരിക്കുന്നത്. ഇത് സെല്ലുലാര്‍ ഡാറ്റ, ഫോണ്‍വിളി, GPS എന്നിവയ്ക്ക് സൗകര്യപ്രദമാണ്. ഷവോമിയുടെഷ്യാവോ IA വോയിസ് അസിസ്റ്റന്‍റ് സംവിധാനവും ഫോണിലുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here