Top News

സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്കുള്ള മൂന്ന് പേരടങ്ങുന്ന അന്തിമ പട്ടിക തയ്യാർ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്കുള്ള മൂന്ന് പേരടങ്ങുന്ന അന്തിമ പട്ടിക തയ്യാറായി. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നീ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.ഇതിൽ ഡിജിപി റാങ്കുള്ളത് സന്ധ്യയ്ക്കും സുദേഷ് കുമാറിനുമാണ്. ദല്‍ഹിയില്‍ നടന്ന യു.പി.എസ്.സി. സമിതി യോഗത്തിൽ ആണ് പട്ടിക തയ്യാറാക്കിയത്.

അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍, ബി. സന്ധ്യ, അനില്‍ കാന്ത്, നിധിന്‍ അഗര്‍വാള്‍, എസ്. ആനന്ദക്യഷ്ണന്‍, കെ. പത്മകുമാര്‍, ഹരിനാഥ് മിശ്ര എന്നിവരുടെ പട്ടികയാണ് കേരളം നല്‍കിയത്.

നിലവിലെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ജൂണ്‍ 30 നാണ് സ്ഥാനമൊഴിയുന്നത്. അതേസമയം പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവാകുകയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കുകയുമായിരുന്നു.

മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഡിജിപി തസ്തികയിലേക്ക് നിയമനം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം യുപിഎസ്‌സി രൂപീകരിച്ച പ്രത്യേക സമിതി നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെയാണ് കേരളത്തില്‍ ഡിജിപിയായി നിയമിക്കുന്നത്.

Newsdesk

Recent Posts

അങ്കത്തട്ട് @അമേരിക്ക; കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

16 hours ago

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

1 day ago

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്; പരിസ്ഥിതി നീതി ഉറപ്പാക്കാൻ ഒരു ലക്ഷം മരങ്ങൾ നടുമെന്ന് നിത്യ രാമൻ

ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…

1 day ago

പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു, മരിച്ചെന്നു കരുതി കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു; വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…

1 day ago

എണ്ണവില കുറയ്ക്കാൻ ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…

1 day ago

ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…

1 day ago