തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്കുള്ള മൂന്ന് പേരടങ്ങുന്ന അന്തിമ പട്ടിക തയ്യാറായി. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നീ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.ഇതിൽ ഡിജിപി റാങ്കുള്ളത് സന്ധ്യയ്ക്കും സുദേഷ് കുമാറിനുമാണ്. ദല്‍ഹിയില്‍ നടന്ന യു.പി.എസ്.സി. സമിതി യോഗത്തിൽ ആണ് പട്ടിക തയ്യാറാക്കിയത്.
അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍, ബി. സന്ധ്യ, അനില്‍ കാന്ത്, നിധിന്‍ അഗര്‍വാള്‍, എസ്. ആനന്ദക്യഷ്ണന്‍, കെ. പത്മകുമാര്‍, ഹരിനാഥ് മിശ്ര എന്നിവരുടെ പട്ടികയാണ് കേരളം നല്‍കിയത്.
നിലവിലെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ജൂണ്‍ 30 നാണ് സ്ഥാനമൊഴിയുന്നത്. അതേസമയം പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവാകുകയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കുകയുമായിരുന്നു.
മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഡിജിപി തസ്തികയിലേക്ക് നിയമനം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം യുപിഎസ്‌സി രൂപീകരിച്ച പ്രത്യേക സമിതി നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെയാണ് കേരളത്തില്‍ ഡിജിപിയായി നിയമിക്കുന്നത്.
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…