ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ – ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് ചൈന നിര്‍മ്മിച്ച ടെന്‍റിന് തീപിടിച്ചതോടെയാണെന്ന് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി. കെ. സിംഗ്.
ജൂണ്‍ 15ന് 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം നിയന്ത്രണ രേഖയ്‌ക്ക് സമീപത്തെ ചൈനീസ് ടെന്‍റിന് തീപിടിച്ചതാണെന്നാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചയില്‍ നിയന്ത്രണ രേഖയ്‌ക്കു സമീപം നിര്‍മ്മിച്ച ടെന്‍റ് പൊളിക്കാന്‍ ധാരണയായിരുന്നു.
എന്നാല്‍ ജൂണ്‍ 15ന് രാത്രിയില്‍ പട്രോളിംഗ് നടത്തുമ്പോള്‍ ചൈനീസ് സൈനികർ സ്ഥലത്തുതന്നെ തമ്പടിച്ചിരിയ്ക്കുന്നതായി കാണുവാന്‍ ഇടയായി. ചൈനീസ് പട്ടാളം അവിടെ തുടരുന്നത് കണ്ട് കേണല്‍ സന്തോഷ് ബാബുവും സംഘവും ചോദ്യം ചെയ്‌തു. കൂടാതെ, ടെന്‍റ് പൊളിക്കണമെന്നും പിന്നോട്ട് പോകണമെന്നും കേണല്‍ ബാബു ആവശ്യപ്പെട്ടത് ചൈനക്കാര്‍ അംഗീകരിച്ചു. എന്നാല്‍, ടെന്‍റ് പൊളിക്കുന്നതിനിടെ ആകസ്മികമായാണ് തീ പടര്‍ന്നത്. ഇതോടെ സംഘര്‍ഷം ഉടലെടുത്തുവെന്നും ഏറ്റുമുട്ടലില്‍ കലാശിച്ചുവെന്നുമാണ് ജനറല്‍ വി. കെ. സിംഗ് പറയുന്നത്.
ടെന്‍റിന് തീപിടിച്ചത് എങ്ങനെയെന്ന് വി. കെ. സിംഗ് പറഞ്ഞിട്ടില്ല. അതിര്‍ത്തിയില്‍ ചൈന അനധികൃതമായി നിര്‍മ്മിച്ച ടെന്‍റിന് തീ പിടിച്ചതയുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
കൂടാതെ, ഇനി മുതൽ ഇരുരാജ്യങ്ങളിലേയും സൈനികരെ LAC യ്ക്ക് സമീപം നിർത്തില്ലെന്ന് കോർപ്പറേഷൻ കമാൻഡർ തലത്തിലുള്ള ചർച്ചയിൽ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി റിട്ടയേർഡ് ആർമി ചീഫ് ജനറല്‍ വി. കെ. സിംഗ്.
പറഞ്ഞു.
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…