Top News

സർക്കാരിന്റേത് കൈവിട്ട ഭരണം; മുന്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിൻറെ ഭരണത്തെ വിമര്‍ശിച്ച് തുറന്ന കത്തുമായി മുന്‍ ഐ.എ.എസ്, ഐ.എഫ്.എസ്, ഐപിഎസ് ഓഫീസര്‍മാരും മുന്‍ ജഡ്ജിമാരും. ഇരുന്നൂറിലധികം പേര്‍ ഒപ്പുവച്ച കത്തിൽ സംസ്ഥാനത്ത് കൈവിട്ട ഭരണമാണെന്നും നിയമ വാഴ്ചയുടെ നഗ്‌നമായ ലംഘനങ്ങളാണ് നടക്കുന്നതെന്നും പരാമർശിച്ചിട്ടുണ്ട്. ഹാഥ്‌റസില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ചും കത്തിൽ പറയുന്നുണ്ട്.

സര്‍ക്കാരിനെതിരെയുള്ള വിയോജിപ്പുകളെ നേരിടാന്‍ ജനങ്ങള്‍ക്കുനേരെ ക്രിമിനല്‍ കേസുകള്‍ ഉപയോഗിക്കുന്നുവെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായി പരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ഉപയോഗിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ചകളും യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് മുസ്ലിങ്ങള്‍ക്കെതിരെയുള്ള പക്ഷപാതത്വം വര്‍ധിച്ചു വരികയാണെന്നും കത്തില്‍ ആരോപിച്ചു.

Sub Editor

Recent Posts

​ലൂക്കൻ മലയാളി ക്ലബ്ബ് ഓണാഘോഷം 2026; ​പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ആഗസ്റ്റ് 22-ന് പ്രൗഢഗംഭീരമായി അരങ്ങേറുന്നു!

​നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…

44 mins ago

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

18 hours ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

19 hours ago

സന്തോഷ് ഇടുക്കിയുടെ ‘പൈറേറ്റ്സ് ഓഫ്ഇടുക്കി’ സെപ്റ്റംബർ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…

19 hours ago

ഓണത്തിന് നാടൻ രുചിയുടെ വിരുന്നൊരുക്കി ‘Oottupura’– സദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു

അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…

23 hours ago

കേരളത്തിൽ പ്രളയ ഭീതി; ഏഴ് മരണം

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…

2 days ago