ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെയ്ജിങ്ങിലെ മാംസ മാര്‍ക്കറ്റുമായി ബന്ധപെട്ടാണ് വീണ്ടും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ബെയ്ജിങ്ങിലെ 11 റെസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകള്‍
അടയ്ക്കുന്നതിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
ഈ ജനവാസകേന്ദ്രങ്ങളിലും പരിസര പ്രദേശത്തും സാമൂഹ്യ അകലം പാലിക്കണം എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെക്കന്‍ ബെയ്ജിങ്ങിലാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, ഇവിടെ സിന്‍ഫാദി മാംസ മാര്‍ക്കറ്റുമായി
ബന്ധപെട്ടാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്.
ഇതുവരെ ഇവിടെ ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.
പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളെ തുടര്‍ന്ന് വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമവും അധികൃതരുടെ ഭാഗത്ത്
നിന്ന് ഉണ്ടായിട്ടുണ്ട്,നേരത്തെ വുഹാനില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ബാധയാണ് ഇപ്പോള്‍ ലോകത്തെയാകെ ഭീതിയിലാക്കിയിരിക്കുന്നത്.
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…