gnn24x7

ചൈനയില്‍ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകള്‍; 11 ജനവാസ കേന്ദ്രങ്ങള്‍ അടച്ചു!

0
193
gnn24x7

ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ബെയ്ജിങ്ങിലെ മാംസ മാര്‍ക്കറ്റുമായി ബന്ധപെട്ടാണ് വീണ്ടും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.

പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തതോടെ ബെയ്ജിങ്ങിലെ 11 റെസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകള്‍
അടയ്ക്കുന്നതിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ഈ ജനവാസകേന്ദ്രങ്ങളിലും പരിസര പ്രദേശത്തും സാമൂഹ്യ അകലം പാലിക്കണം എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തെക്കന്‍ ബെയ്ജിങ്ങിലാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്, ഇവിടെ സിന്‍ഫാദി മാംസ മാര്‍ക്കറ്റുമായി
ബന്ധപെട്ടാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്.

ഇതുവരെ ഇവിടെ ഏഴ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തതായാണ് വിവരം.

പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പുതിയതായി റിപ്പോര്‍ട്ട്‌ ചെയ്ത കേസുകളെ തുടര്‍ന്ന് വൈറസ്‌ ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമവും അധികൃതരുടെ ഭാഗത്ത്
നിന്ന് ഉണ്ടായിട്ടുണ്ട്,നേരത്തെ വുഹാനില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ്‌ ബാധയാണ് ഇപ്പോള്‍ ലോകത്തെയാകെ ഭീതിയിലാക്കിയിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here