gnn24x7

പ്രവാസികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ നിരക്ക് വര്‍ധനവ് പിന്‍വലിച്ചു

0
244
gnn24x7

ദമാം: പ്രവാസികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ നിരക്ക് വര്‍ധനവ് പിന്‍വലിച്ചു. 

വന്ദേഭാരത്‌ മിഷന്‍റെ ഭാഗമായുള്ള ദമാം-കോഴിക്കോട്, ദമാം-തിരുവനന്തപുരം വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവാണ് പിന്‍വലിച്ചിരിക്കുന്നത്. 

കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് ഉയര്‍ത്തിയത്. 

കഴിഞ്ഞ ദിവസം ദമാം-കൊച്ചി യാത്രക്കാരില്‍ നിന്നും ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഈടാക്കിയത് 1703 റിയാലാണ്. അതായത്, ഏകദേശം 34,000 രൂപ. ജൂണ്‍ 13 കോഴിക്കോട്ടേക്കും ജൂണ്‍ 18ന് തിരുവനന്തപുരത്തേക്കുമുള്ള ടിക്കറ്റുകള്‍ക്കും സമാനമായ നിരക്കാണ് എയര്‍ ഇന്ത്യ പ്രവാസികളില്‍ നിന്നും ഈടാക്കിയത്. 

ഇത് പ്രവാസികളുടെ കനത്ത് പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നിലവില്‍ 850 റിയാ(16,800 രൂപ)ലാണ് ടിക്കയ്റ്റ് നിരക്ക്. ടിക്കറ്റ് എടുത്തവര്‍ക്ക് കുറവ് വരുത്തിയ തുകയുടെ ബാക്കി തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 

വന്ദേഭാരത്‌ മിഷന്‍റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ക്ക് ആദ്യം ഈടാക്കിയിരുന്നത് 950 റിയാലായിരുന്നു. കൂടാതെ, ഉയര്‍ന്ന തുക നല്‍കി ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ റെസിപ്റ്റ് നല്‍കുന്നില്ല എന്ന പരാതിയുമുയര്‍ന്നിരുന്നു. 

അതേസമയം. ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ നടന്ന ലോക രാജ്യങ്ങളില്‍ ഒന്നാണ് സൗദി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ മരിച്ചത് 893 പേരാണ്. 1,20,000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 81,029 പേര്‍ രോഗവിമുക്തരായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here