കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല. കെപിസിസിയെ ഇക്കാര്യം അറിയിച്ചു. ധർമടം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നേതൃത്വം തന്നെ പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് കെ സുധാകരൻ അറിയിച്ചു.
തന്നോട് മത്സരിക്കേണ്ടെന്ന് ഡി സി സി ആവശ്യപ്പെട്ടതിനാലാണ് താൻ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രഘുനാഥ് മത്സരിക്കണമെന്നാണ് ഡി സി സിയുടെ ആവശ്യമെന്നും സുധാകരൻ വ്യക്തമാക്കി.
ധർമടത്ത് മുഖ്യമന്ത്രിക്ക് എതിരെ ശക്തനായ സ്ഥാനാർഥിയെ രംഗത്ത് ഇറക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത് വരികയായിരുന്നു. അതേസമയം സുധാകരനോട് മത്സരിക്കാൻ ഹൈക്കമാൻഡും ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…