gnn24x7

നിയമസഭ തെരഞ്ഞെടുപ്പ്; കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല

0
275
gnn24x7

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല. കെപിസിസിയെ ഇക്കാര്യം അറിയിച്ചു. ധ‌ർമടം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നേതൃത്വം തന്നെ പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് കെ സുധാകരൻ അറിയിച്ചു.

തന്നോട് മത്സരിക്കേണ്ടെന്ന് ഡി സി സി ആവശ്യപ്പെട്ടതിനാലാണ് താൻ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രഘുനാഥ് മത്സരിക്കണമെന്നാണ് ഡി സി സിയുടെ ആവശ്യമെന്നും സുധാകരൻ വ്യക്തമാക്കി.

ധ‌ർമടത്ത് മുഖ്യമന്ത്രിക്ക് എതിരെ ശക്തനായ സ്ഥാനാർഥിയെ രംഗത്ത് ഇറക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത് വരികയായിരുന്നു. അതേസമയം സുധാകരനോട് മത്സരിക്കാൻ ഹൈക്കമാൻഡും ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

gnn24x7