Top News

കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നിൽ പുറത്തുണ്ടായ ഇരട്ടസ്‌ഫോടനത്തിൽ 90 പേർ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്ന് അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നിൽ പുറത്തുണ്ടായ ഇരട്ടസ്‌ഫോടനത്തിൽ 90 പേർ കൊല്ലപ്പെട്ടു. താലിബാനികളടക്കം 150ലേറെ പേര്‍ക്ക് പരിക്കേറ്റു സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സ്‌ഫോടനത്തിൽ 13 യു.എസ്. സൈനികരും കൊല്ലപ്പെട്ടു.

അമേരിക്കന്‍ സേനയേയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയില്‍ ഐ എസ് അറിയിച്ചു. അതേസമയം അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും പൗരന്മാര്‍ക്കു യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളില്‍ ഉള്ള അമേരിക്കന്‍ പൗരന്മാര്‍ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ചുറ്റുപാടുകളെക്കുറിച്ചു കൃത്യമായ ബോധ്യം ഉണ്ടായിരിക്കണമെന്നും യുഎസ് എംബസി വെബ്‌സൈറ്റില്‍ നിര്‍ദേശിച്ചു.

ഓഗസ്റ്റ് 15ന് താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏതാണ്ട് 90,000 അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് അഫ്ഗാനിസ്ഥാനില്‍നിന്നു പുറത്തുകടന്നത്. അഫ്ഗാന്‍ പൗരന്മാര്‍ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് ചൊവ്വാഴ്ച താലിബാന്‍ വ്യക്തമാക്കിയിരുന്നു. വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ലെന്നും അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നുമാണ് താലിബാന്‍ വക്താവ് അറിയിച്ചിരുന്നത്.

Newsdesk

Recent Posts

ഡബ്ലിൻ യാത്രക്കാർ ശ്രദ്ധിക്കുക.! നവംബർ 10–13 പ്രധാന റോഡുകൾ അടയ്ക്കും; ബസ്, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.…

1 hour ago

തങ്കമ്മ ജോൺ നിര്യാതയായി

മാട്ടുക്കട്ട: കുന്നംകോട്ട് കെ. എ. ജോണിയുടെ (അപ്പു) ഭാര്യ തങ്കമ്മ ജോൺ (70) നിര്യാതയായി. പരേത വാകത്താനം കുന്നേൽ കുടുംബാംഗമാണ്.…

2 hours ago

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം; നിയമലംഘനങ്ങൾക്ക് 7.5 ലക്ഷം ദിർഹം വരെ പിഴ

യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട 24 തരത്തിലുള്ള നിയമലംഘനങ്ങൾ നിർവചിച്ചുകൊണ്ടുള്ള…

2 hours ago

വരുമാനത്തേക്കാൾ കുതിച്ച് അയർലണ്ടിലെ ഭവനവില; EU ശരാശരിയുടെ ഇരട്ടിയിലധികം വർധന!

അയർലണ്ടിലെ വീടുകളുടെ വില വരുമാന വർധനവിനേക്കാൾ വളരെ വേഗത്തിൽ ഉയരുന്നതായി പുതിയ യൂറോപ്യൻ കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ വീടുകളുടെ…

3 hours ago

ജോലി അവസരങ്ങളുണ്ട്, ജീവനക്കാരുമുണ്ട്; വില്ലനായി അയർലണ്ട്–നോർത്ത് അയർലണ്ട് ക്രോസ്സ് ബോർഡർ ടാക്സ് നിയമങ്ങൾ

അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിലുള്ള തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർക്കും തൊഴിലാളികളെ നിയമിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കും നിലവിലുള്ള അതിർത്തി…

3 hours ago

അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…

20 hours ago