ന്യുഡൽഹി: കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്ന് റിപ്പോർട്ട്. ഇക്കാര്യം കരസേന സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം സംഘർഷത്തിൽ 43 ചൈനീസ് സൈനികരും മരണമടഞ്ഞതായി വിവരമുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ സംഘർഷം നടന്ന ഗാൽവാൻ താഴ്വരയിൽ നിന്നും ചൈന പിൻമാറിയതായും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. അതുപോലെ ഇന്ത്യൻ സൈനികരും പ്രദേശത്തുനിന്നും പിൻമാറിയിട്ടുണ്ട്.
അതിർത്തി തർക്കം രമ്യമായി പരിഹരിക്കുന്നതിന് കമാൻഡർതല ചർച്ചയും സൈനിക പിൻമാറ്റവും പുരോഗമിക്കുന്നതിനിടെയാണ് ഈ സംഘർഷം. സൈനികർ കൊല്ലപ്പെട്ടത് വെടിവെപ്പിലൂടെയല്ലയെന്നും കല്ലും വടിയും ഉപയോഗിച്ചുള്ള ശരീരികാക്രമണത്തിലൂടെയാണെന്നുമാണ് സൈന്യം നൽകുന്ന വിശദീകരണം. ഇതിനിടയിൽ ഹെലികോപ്റ്റര് ഉപയോഗിച്ച് ചൈന രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. 1975 ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ രക്തം ചീന്തുന്നത്.
ആദ്യം റിപ്പോർട്ട് വന്നത് ഒരു കേണലടക്കം മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യുവെന്നായിരുന്നു. പിന്നീടാണ് വീരമൃത്യു വരിച്ച സൈനികരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത്. അത് ഇനിയും കൂടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…