ബാർ കോഴക്കേസിൽ അന്വേഷണമാകാമെന്ന് സുപ്രീം കോടതിയിൽ നിലപാടറിയിച്ച് സിബിഐ. ബാർ കോഴക്കേസിൽ സിബിഐ അന്വേഷണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതി തളളിയിരുന്നു. ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും. സുപ്രീംകോടതി നിർദേശിച്ചാൽ അന്വേഷണമാകാമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. പി എൽ ജേക്കബ് എന്നയാളാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി എസ് ശിവകുമാർ, മുൻ മന്ത്രി കെ ബാബു, അന്തരിച്ച മുൻ ധനമന്ത്രി കെ എം മാണിയുടെ മകനും കേരള കോൺഗ്രസ് (എം) നേതാവുമായ ജോസ് കെ മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. കൊച്ചി സി ബി ഐ യൂണിറ്റ് എസ് പിയാണ് നിലപാട് അറിയിച്ചത്. 418 ബാറുകൾ തുറക്കാൻ അഞ്ച് കോടിരൂപ ആവശ്യപ്പെട്ടെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം.
കെ.എം. മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ പത്ത് കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തുവെന്നാണ് ബിജു രമേശിന്റെ മറ്റൊരുവെളിപ്പെടുത്തൽ. കെ.പി.സി.സി. ഓഫീസിലേക്ക് രണ്ട് കോടി നൽകിയതായും ആരോപണം ഉണ്ട്. ഇതിനുപുറമെ മാണിക്കെതിരായ അന്വേഷണം നിലവിലെ മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞുവെന്ന ആരോപണം ഉളളതായും സത്യവാങ്മൂലത്തിൽ സി.ബി.ഐ. എസ്.പി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഈവിഷയത്തിൽ സി.ബി.ഐ. അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടില്ല. വസ്തുതകളും, സാഹചര്യങ്ങളും കണക്കിലെടുത്ത് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഉത്തരവിടണം എന്നാണ് സത്യവാങ്മൂലത്തിലെ ആവശ്യം. പി.എൽ. ജേക്കബ് ആണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
2015-ൽ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാർ ലൈസൻസുകൾ പുതുക്കുന്നതിനും, ലൈസൻസ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നു. രണ്ട് ഘഡുക്കളായി ഈ തുക എക്സൈസ് മന്ത്രിയുടെ ഓഫീസിൽ വച്ച് കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, ആരോഗ്യ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന് ഇരുപത്തി അഞ്ച് ലക്ഷം രൂപയും, എക്സൈസ് മന്ത്രി കെ. ബാബുവിന് അമ്പത് ലക്ഷം രൂപയും കൈമാറിയിരുന്നതായി 2020-ൽ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നുവെന്നും സി.ബി.ഐ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…