ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ക്ക് വേണ്ടി ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന അവസരത്തില്‍, റഷ്യയുടെയും ഇന്ത്യയുടെയും വാക്‌സിനുകള്‍ അവസാന ഘട്ട പരീക്ഷണങ്ങളില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി രംഗത്തു വന്നു. കോവിഡ് വാക്‌സിനേഷന്‍ വന്നു കഴിഞ്ഞാല്‍ രാജ്യംമുഴുവന്‍ അത് സൗജന്യമായി നല്‍കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. നരേന്ദ്രമോദിയാണ് ഈ വാഗ്ദാനം നല്‍കിയെതെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ സന്തോഷവന്മാരായേനെ, എന്നാല്‍ സഹമന്ത്രി ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയപ്പോള്‍ ജനങ്ങള്‍ ആശങ്കയിലുമായി.
എന്നാല്‍ ബീഹാറില്‍ ബി.ജെ.പി. നടത്തിയ വാഗ്ദാനം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് അനേക്കാള്‍ വിവാദം ഉണ്ടാക്കാവുന്ന വാഗ്ദാനം മന്ത്രി പുറപ്പെടുവിച്ചത്. ബീഹാറിലെ ജനങ്ങള്‍ക്ക് മുഴുവന്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് വിവാദത്തിലായത്. അതിന് തൊട്ടുപിന്നാലെയാണ് പ്രതാപ് ചന്ദ്ര സാരഗിയുടെ ഇന്ത്യയെ ഞെട്ടിക്കുന്ന വാഗ്ദാനം പുറത്തു വന്നിരിക്കുന്നത്. ഒഡീഷ ഭക്ഷ്യവിതരണ മന്ത്രി ആര.പി. സ്വെയ്ന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു കാര്യം പറഞ്ഞത്.
എന്നാല്‍ പുതുച്ചേരി, അസം, തമിഴ്‌നാട്, മധ്യപ്രദേശ്, എന്നിവടങ്ങളിലും സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ബി.ജെ.പി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ് സാരംഗി. കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാല്‍ അത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഭരിക്കുകയും അത് രാജ്യം മുഴുവന്‍ വിതരണം ചെയ്യാനുള്ള ബൃഹത്പദ്ധതി ആസൂത്രണം ചെയ്തു വരികയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
കേന്ദ്രം തന്നെ വാക്‌സിന്‍ സംഭരണം നടത്തി മുന്‍ഗണന ക്രമത്തില്‍ വിതരണം ചെയ്യുമെന്നും ഇനിനായി പ്രത്യേകം പദ്ധതികളൊന്നും ആലോചിക്കേണ്ടതില്ലെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം കഴിഞ്ഞ ദിവസം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അടുത്ത ജൂലൈ ആവുന്നതോടെ 25 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഇതിന് അന്‍പതിനായിരം കോടി രൂപ ചെലവാകുമെന്നാണ് തിട്ടപ്പെടുത്തിയ കണക്കുകള്‍. ഇതിനായുള്ള തുക കേന്ദ്രം മാറ്റി വച്ചു കഴിഞ്ഞു എന്നാണ് അറിയുന്നത്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…