Entertainment

“തിരി മാലി”- ക്കു തുടക്കമിട്ടു

എയ്ഞ്ചൽ മരിയാ സിനിമാ സിൻ്റ ബാനറിൽ എസ്.കെ.ലോറൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് തിരിമാലി. ഈയിത്രം നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്നു. ഏറെ വിജയം നേടിയ ശിക്കാരി ശംഭു എന്ന ചിത്രത്തിനു ശേഷം ഏയ്ഞ്ചൽ മരിയ സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണ് തിരിമാലി. റാഫി, ഷാഫി എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്നിരുന്ന രാജീവ് ഷെട്ടി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയാണ്.

വിജയദശമി ദിനമായ ഒക്ടോബർ ഇരുപത്തിയാറ് തിങ്കളാഴ്ച്ച കൊച്ചിയിലെ ടാജ് ഗേറ്റ് വേ ഹോട്ടലിൽ വച്ച് ഈ ചിത്രത്തിൻ്റെ ആരംഭം കുറിച്ചു. ശക്തമായ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രശസ്തവ്യക്തികളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുക്കുകയുണ്ടായി -കോവിഡ് മഹാമാരിയുടെ പേരിൽ നിലനിൽക്കുന്ന ലോക് – ഡൗണിൽ ഇത്തരമൊരു ചടങ്ങ് തന്നെ ഇതാദ്യമായിരുന്നു. ഉദയ് കൃഷ്ണാ, ഷാഫി, ദീപു അന്തിക്കാട്, നിഷാദ് കോയ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, സ്ഫടികം ജോർജ്, രമേഷ് പിഷാരടി, ജോണി ആൻ്റണി, ഇടവേള ബാബു, ബിബിൻ ജോർജ്, ധർമ്മജൻ ബൊൾഗാട്ടി, സാദിഖ്, ബിജിപാൽ, വിഷ്ണു ഉണ്ണികൃഷ്ണൻ, സാജു ജോണി, രമ്യാ മൂവീസ് അമ്പിളി, തുടങ്ങിയവരുടെ സാന്നിദ്ധ്യം ഈ ചടങ്ങിനെ ഏറെ ആകർഷകമാക്കി.

കൊച്ചിയിലെ സാധാരണക്കാരനായ ഒരു യുവാവിന് നേപ്പാളിലേക്ക് ഒരു യാത്ര പുറപ്പെടേണ്ടി വരുന്നു. അവനോടൊപ്പം മറ്റു രണ്ടു പേർ കൂടി ഒപ്പം കൂടി. ഇവരുടെ യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നർമ്മവും അന്വേഷണവും. കൂട്ടിച്ചേർത്ത ഒരു ത്രില്ലർ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബിബിൻ ജോർജാണ് നായകൻ. അന്നാ രേഷ്മ രാജനാണ് നായിക. ധർമ്മജൻ ബൊൾഗാട്ടി, ജോണി ആൻ്റണി, ഹരീഷ് കണാരൻ, ഇന്നസൻ്റ്, സലിം കുമാർ, ഇടവേള ബാബു എന്നിവരും പ്രധാന താരങ്ങളാണ്. സേവ്യർ അലക്സ്, രാജീവ് ഷെട്ടി എന്നിവരുടേതാണ് തിരക്കഥസംഗീതം. ബി ജി പാൽ.വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം- അഖിൽ രാജ് ചിറയിൽ, മേക്കപ്പ്- റോഞക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- ഇർഷാദ് ചെറുകുന്ന്, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മനേഷ് ബാലകൃഷ്ണൻ,- രതീഷ് മൈക്കിൾ’ എക്സിക്കുട്ടിവ് പ്രൊഡ്യൂസർ. നിഷാദ്: സി.ഇസഡ്. കാസർകോട്, പ്രോജക്റ്റ് ഡിസൈനർ – ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകുമാർ ചെന്നിത്തല. നേപ്പാളിലും കൊച്ചിയിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

By വാഴൂർ ജോസ്

Newsdesk

Recent Posts

മെസ്സി പടിയിറങ്ങി.. രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…

8 hours ago

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

13 hours ago

ലോ ആൻ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…

16 hours ago

പെണ്ണെല്ലാം ഓക്കെയാണ്.. പൊരുത്തങ്ങളു ഓക്കെ.. ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം?… ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ എത്തി

"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…

17 hours ago

നേപ്പാളിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 900 കടന്നു

കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…

18 hours ago

ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ 15 വർഷത്തെ ഉയർന്ന നിലയിൽ

ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…

2 days ago