Categories: Top News

സി.എഫ്.എല്‍ ബള്‍ബുകള്‍ നിര്‍ത്തലാക്കുന്നു, തീരദേശവികസനത്തിന് 1000 കോടി രൂപ; കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപ

തിരുവനന്തപുരം: 2020ന്റെ അവസാനത്തോടെ സി.എഫ്.എല്‍ ബള്‍ബുകള്‍ നിരത്തലാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്. തെരുവുവിളക്കുകളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഫിലമെന്റ് ബള്‍ബുകളും നിര്‍ത്തലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് തോമസ് ഐസക് അറിയിച്ചു.

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകളുടെ തുകയില്‍ 100 രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 2020-21 സംസ്ഥാന ബജറ്റ് അവതരണത്തില്‍ ധനകാര്യമന്ത്രി ടി.എം തോമസ് ഐസകിന്റേതാണ് പ്രഖ്യാപനം.

ഇതോടെ ക്ഷേമപെന്‍ഷന്‍ 1300 രൂപയായി വര്‍ധിക്കും. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഒരുലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വഴി ഈ സാമ്പത്തികവര്‍ഷത്തില്‍ 20000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും.

തീരദേശവികസനത്തിന് 1000 കോടി രൂപ മാറ്റിവെക്കും. പ്രവാസിക്ഷേമത്തിന് 90 കോടി രൂപ വകയിരുത്തും.
സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോര്‍പ്പറേറ്റുകള്‍ക്കാണ് സഹായം നല്‍കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

കൊച്ചിയുടെ സമഗ്ര വികസനം സര്‍ക്കാരിന്‍റെ മുഖ്യ അജണ്ട. അതനുസരിച്ച് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.

കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി രൂപ അനുവദിച്ചു.

Newsdesk

Recent Posts

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

15 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

16 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

18 hours ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

1 day ago

കടുത്ത സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…

1 day ago

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…

2 days ago