Categories: Top News

ചങ്ങനാശ്ശേരിയില്‍ 100 ലധികം അതിഥി സംസ്ഥാനത്തൊഴിലാളികള്‍ ഭക്ഷണത്തിനും യാത്രാസൗകര്യങ്ങള്‍ക്കും വേണ്ടി റോഡിലിറങ്ങി പ്രതിഷേധിക്കുന്നു

കോട്ടയം: ചങ്ങനാശ്ശേരിയില്‍ 100 ലധികം അതിഥി സംസ്ഥാനത്തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. ഭക്ഷണത്തിനും യാത്രാസൗകര്യങ്ങള്‍ക്കും വേണ്ടിയാണ് പ്രതിഷേധം.

പായിപ്പാട് മന്നപ്പള്ളി റോഡിലാണ് അതിഥി സംസ്ഥാനത്തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം.

ലോക്ക് ഡൗണിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോകാന്‍ പറ്റാതെ ചങ്ങനാശ്ശേരിയില്‍ താമസിക്കുന്നവരാണ് ഇവര്‍.

കഴിഞ്ഞ ദിവസം ഭക്ഷണം ലഭിക്കുന്നില്ല എന്ന് ഇവര്‍ പരാതി ഉയര്‍ത്തിയിരുന്നു. കമ്മ്യൂണിറ്റി കിച്ചന്‍ ഈ പ്രദേശത്തുണ്ടെങ്കിലും അതിഥി സംസ്ഥാനത്തൊഴിലാളികള്‍ ഉള്ളിടത്തേക്ക് എത്തുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട പരാതി പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടെയുള്ളവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

Newsdesk

Recent Posts

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…

17 mins ago

ശമ്പള തർക്കം രൂക്ഷം: നോർത്ത് അയർലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ പണിമുടക്കുന്നു

നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…

51 mins ago

ഹോർമുസിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാന്: അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…

5 hours ago

മലമുകളിൽ ആനന്ദമുഹൂർത്തങ്ങളിലൂടെ 2 പെൺകുട്ടികൾ; തുടക്കം പുതിയ പോസ്റ്റർ

പച്ചപ്പുല്ലുകളാൽ നിറഞ്ഞ  ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ  ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…

12 hours ago

സൗദി അറേബ്യയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 മരണം

സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…

23 hours ago

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

1 day ago