ബീജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി.
തിങ്കളാഴ്ച പുതുതായി 64 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയത് തിങ്കളാഴ്ചയായിരുന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇപ്പോള്‍ 20,438 ആയി.
വൈറസ് ബാധിത പ്രദേശമായ വുഹാന്‍ ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥയാണ് നിലവില്‍. വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചു കോടിയോളം ആളുകളോട് വീടുകളില്‍ത്തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അത്യാവശ്യങ്ങള്‍ക്ക് രണ്ട് ദിവസം കൂടുമ്പോള്‍ കുടുംബത്തില്‍ ഒരാള്‍ക്കാണ് പുറത്തുപോകാന്‍ അനുമതിയുള്ളത്.
കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ മൂന്നാമത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചു. വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തം ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…
വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…
സന്തോഷ് പിള്ളൈ (ഡാളസ്) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ…
ഡബ്ലിനിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള ലിയോൺസിലെ ഗ്രാമം , 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു…