Categories: Top News

കോറോണ; ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്

മുംബൈ: കോറോണ മഹാരാഷ്ട്രയിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. 

ഇതിനിടയിൽ കോറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമാണെന്നും റിപ്പോർട്ട് ഉണ്ട്. 

ഇവര്‍ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ സൌത്ത് മുംബൈയിലെ വോക്ക് ഹാർട്ട് (Wockhard) ആശുപതിയിലെ 40 മലയാളി നഴ്‌സുമാർക്കും കോറോണ സ്ഥിരീകരിച്ചതായും റിപ്പോർട്ട് ഉണ്ട്. 

വോക്ക് ഹാർട്ട് ആശുപതിയിൽ മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഈ വിവരം പുറത്ത് വിടാനോ, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന്‍ ചെയ്യാനോ ആശുപത്രി മാനേജ്മെന്റ് തയ്യാറാവുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്. 

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കോറോണ വൈറസ് കൂടുതൽ പേരിലേക്ക് പടർന്നതെന്നും റിപ്പോർട്ട് ഉണ്ട്.  കൂടുതൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് വ്യാപനം ഉണ്ടായതോടെ ആശുപത്രി അടച്ചുപൂട്ടി. വോക്ക് ഹാര്‍ട്ട് ആശുപത്രിയിലെ 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

നേരത്തെ ചികിത്സയിലിരിക്കെ മൂന്നു രോഗികൾ കോറോണ ബാധിച്ച് മരിച്ചിരുന്നു.  ഇവരിൽ നിന്നാകാം ആരോഗ്യപ്രവർത്തകർക്ക് പടർന്നത് എന്നാണ് സംശയം. 

ആദ്യം ആശുപതിയിലെ 7 നഴ്സുമാർക്ക് ആണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിലും പിന്നീടേ 50 പേർക്ക് സ്ഥിരീകരിച്ചു.   

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

15 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

16 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

16 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

16 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

17 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

18 hours ago