Categories: Top News

കോറോണ വൈറസ്; ലോകത്ത് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് ഇന്നലെ

വാഷിംഗ്ടൺ: ചൈനയിലെ വന്മതിൽ തകർത്ത് ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന കോറോണ (Covid19)വൈറസ് ഇതുവരെ കൊന്നൊടുക്കിയത് ഏതാണ്ട് 1,26, 537 പേരെയെന്ന് റിപ്പോർട്ട്.

കോറോണ വൈറസ് മൂലം ലോകത്ത് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് ഇന്നലെയാണ്.  6919 പേരുടെ ജീവനാണ് ഇന്നലെ പൊലിഞ്ഞത്.  കോറോണ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന അമേരിക്കയിൽ  രോഗി എണ്ണം ആറ് ലക്ഷം പിന്നിട്ടു.  

24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2349 കവിഞ്ഞു.  ഇറ്റലിയിലെ മരണസംഖ്യ 21,067 ആയി ഉയർന്നിട്ടുണ്ട്.  എന്നാൽ സ്പെയിനിലെ മരണ സംഖ്യയ്ക്ക് കുറവുണ്ട്.  ഇന്നലെ 500 പേരാണ് മരിച്ചത്.  മൊത്തം 18,000 പേർ ഇറ്റലിയിൽ മരണമടഞ്ഞിട്ടുണ്ട്.  

ഇതിനിടയിൽ ഫ്രാൻസിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.  ഇന്നലെ ആറായിരത്തോളം കോറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടണിൽ മരണം 12000 കഴിഞ്ഞു. 

ജർമനിയിൽ മരണനിരക്കിൽ ചെറിയ രീതിയിൽ കുറവുണ്ട്.  കഴിഞ്ഞ ദിവസം 310 പേർ മാത്രമാണ് മരിച്ചത്.  ആകെ മരണം 3495 ആയിട്ടുണ്ട്. 

ചൈനയിൽ 24 മണിക്കൂറിനുള്ളിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഇറാനിൽ മരണം 4683 കവിഞ്ഞു.  ബെൽജിയത്തിൽ 4157 പേരും നെതർലാൻഡിൽ 2945 പേരും മരണമടഞ്ഞു. 

ഇന്ത്യയിൽ ഇതുവരെ 393 പേർക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്.

Newsdesk

Recent Posts

ഡബ്ലിനിലേക്കുള്ള ദീർഘയാത്രയ്ക്ക് വിരാമം; കുട്ടികൾക്കായുള്ള ആദ്യ Hospice മയോയിൽ

€20 മില്യൺ പദ്ധതിയായ ‘സൺഫ്ലവർ ചിൽഡ്രൻസ് ഹോസ്പിസ്’ 2029-ൽ പ്രവർത്തനം ആരംഭിക്കും; ഇതിനോടകം സമാഹരിച്ചത് €9 മില്യൺ അയർലണ്ടിലെ കുട്ടികളുടെ…

1 hour ago

അയർലൻഡിന്റെ അഭിമാനമായി മലയാളി യുവപ്രതിഭകൾ; ആദരവൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്!

കായിക-ബൗദ്ധിക രംഗങ്ങളിൽ അസാധാരണമായ മികവ് തെളിയിച്ച് അയർലൻഡിന്റെ അഭിമാനമായി മാറിയ മലയാളി യുവപ്രതിഭകളെ ആദരിക്കാനൊരുങ്ങുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്.…

1 hour ago

HSE സേവനങ്ങളെയും ബാധിച്ച് മൈക്രോസോഫ്റ്റ് തകരാർ; Healthmail പ്രവർത്തനരഹിതം, പ്രിസ്ക്രിപ്ഷനുകൾക്ക് ബദൽ സംവിധാനം

അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ…

3 hours ago

വാട്ടർഫോർഡിൽ ‘ബ്രെയിൻ ബ്ലിറ്റ്‌സ് -26’ മെഗാ ക്വിസ് മത്സരം നാളെ അരങ്ങേറും

വാട്ടർഫോർഡ്:​കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്‌സ്…

5 hours ago

മൈക്രോസോഫ്റ്റ് സേവനങ്ങൾ നിശ്ചലമായി.! ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ് ഉൾപ്പെടെ പണിമുടക്കി

ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…

9 hours ago

വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ 14ന് ഡബ്ലിനിൽ

ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…

21 hours ago