തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 11 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 306 ആയി ഉയര്‍ന്നു. കൂടാതെ, 8 പേര്‍ രോഗമുക്തരായതായും മന്ത്രി അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 50 പേര്‍ രോഗം ഭേദമായി ഡിസ്ചാര്‍ജായി. ഇപ്പോള്‍ സംസ്ഥാനത്ത് 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 2 പേര്‍ക്കാണ്. ഈ 2 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരാണ്. കാസര്‍ഗോഡ് 6 പേര്‍ക്കും, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ദുബായില്‍ നിന്നും 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ നാഗ്പൂരില്‍ നിന്നും എത്തിയവരാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…
പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു.…
സി.വി.സാമുവൽ, ഡെട്രോയിറ്റ്, മിഷിഗൺ, യു.എസ്.എ 2024-ൽ എന്റെ മകൻ ഷിബു സാമുവൽ എന്നോട് പതുക്കെ ചോദിച്ചു, "ഡാഡി, നമ്മുടെ കുടുംബത്തിൽ…
ഡാളസ്/ചെങ്ങന്നൂർ: സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മുൻ ട്രസ്റ്റിയും സുനിൽ ഫിലിപ്പിന്റെ പിതാവുമായ ചെങ്ങന്നൂർ മലക്കര കടവനാലിൽ എബ്രഹാം ഫിലിപ്പ്…