gnn24x7

സംസ്ഥാനത്ത് ശനിയാഴ്ച 11 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

0
216
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 11 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 306  ആയി ഉയര്‍ന്നു. കൂടാതെ,  8 പേര്‍ രോഗമുക്തരായതായും  മന്ത്രി അറിയിച്ചു.  കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 50 പേര്‍ രോഗം ഭേദമായി ഡിസ്ചാര്‍ജായി. ഇപ്പോള്‍  സംസ്ഥാനത്ത് 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇന്ന് രോഗം   സ്ഥിരീകരിച്ച 11 പേരില്‍  സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 2 പേര്‍ക്കാണ്. ഈ 2 പേരും കാസര്‍ഗോഡ്‌  ജില്ലയില്‍ നിന്നുള്ളവരാണ്.   കാസര്‍ഗോഡ്‌  6 പേര്‍ക്കും, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ദുബായില്‍ നിന്നും 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ നാഗ്പൂരില്‍ നിന്നും എത്തിയവരാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 8586  സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here