Categories: Top News

കൊവിഡ്-19; ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു

കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. 28 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 53928 പേരാണ്. നിലവില്‍ അഞ്ച് രാജ്യങ്ങളില്‍ കൊവിഡ് മരണ സംഖ്യ 20000 ത്തിനു മുകളിലാണ്.അമേരിക്ക, യു.എസ്, ഇറ്റലി സ്‌പെയിന്‍ ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് മരണം 20000 കടന്നത്.

22614 പേരാണ് ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം മരണ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറവുണ്ടെന്നാണ് രാജ്യത്തെ മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്.

യു.കെയില്‍ കൊവിഡ് മരണം 20319 ആയി. 148000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ വെച്ച് മരിച്ചവരുടെ കണക്കാണ് യു.കെ അറിയിക്കുന്നത്. യു.കെ യില്‍ കെയര്‍ ഹോമുകളില്‍ നിന്നും വീടുകളില്‍ നിന്നും മരണപ്പെടുന്നവരുടെ കണക്ക് ഔദ്യോഗികമായി കൊവിഡ് മരണ സംഖ്യയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.സ്‌പെയിനില്‍ 22902 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇറ്റലിയില്‍ 26384 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

8 mins ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

7 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

13 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago