ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു. ഇതുവരെ 1,50,91,880 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെമാത്രം 2,39,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5678 പേരാണ്.
ജൂണ്‍ 28 നാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടത്. പിന്നീടുള്ള 24 ദിവസങ്ങളിലാണ് അമ്പത് ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയിലും ബ്രസീലിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. 66936 പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ ഒരു ദിവസം ബാധിച്ച് മരിച്ചവരുടെ എണ്ണം 1112 ആണ്.
അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ബ്രസീല്‍. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. ഇവിടെ രോഗികളുടെ എണ്ണം 21 ലക്ഷം കവിഞ്ഞു. 44887 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം മരിച്ചവരുടെ എണ്ണം 1346 ആണ്.
രോഗബാധിതരുടെ കാര്യത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതര്‍ പതിനൊന്ന് ലക്ഷം കടന്നിരിക്കുകയാണ്. നിലവില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28000 കടന്നിരിക്കുകയാണ്.
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…
മെയ് 24 ഞായറാഴ്ച മുതൽ ബസ് ഐറാൻ അതിന്റെ മൂന്ന് എക്സ്പ്രസ് വേ സർവീസുകൾ നിർത്തലാക്കും. Waterford - Dublin/Dublin…
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…
വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…
തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…