Top News

രാജ്യത്തെ ക്രെഡിറ്റ് കാർഡുകളുടെ ചെലവ് 1.4 ലക്ഷം കോടി രൂപയിലെത്തി; 87.4 ദശലക്ഷം കാർഡുകൾ നിലവിൽ ഉപയോഗത്തിൽ

2023 മെയ് മാസത്തിൽ ക്രെഡിറ്റ് കാർഡ് ചെലവ് 1.4 ലക്ഷം കോടി രൂപയായി ഉയർന്നെന്ന കണക്കുകളുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രെഡിറ്റ് കാർഡ് കുടിശ്ശികയിൽ പ്രതിമാസം 5 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായിരിക്കുന്നത്. മാത്രമല്ല, ഉപയോഗത്തിലുള്ള കാർഡുകളുടെ എണ്ണത്തിൽ ജനുവരി മാസത്തിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. മെയ് മാസത്തിൽ ഉയർന്ന നിരക്കായ 87.4 ദശലക്ഷത്തിലധികം കവിഞ്ഞെന്നും ആർബിഐ ഡാറ്റകൾ വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 2 ദശലക്ഷം പേരാണ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിട്ടുള്ളത്.

2023 ജനുവരിയിൽ രാജ്യത്ത് 82.4 ദശലക്ഷം കാർഡുകൾ സജീവമായിരുന്നു. ആക്ടീവായ കാർഡുകളുടെ എണ്ണം ഫെബ്രുവരിയിൽ 83.3 ദശലക്ഷവും, മാർച്ചിൽ 85.3 ദശലക്ഷവും, ഏപ്രിലിൽ 86.5 ദശലക്ഷവും എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ക്രെഡിറ്റ് കാർഡ് ചെലവുകൾ പ്രതിമാസം1.1 മുതൽ 1.2 ലക്ഷം കോടി രൂപയായിരുന്നു, എന്നാൽ ഈ വർഷം മെയ് മാസത്തിൽ ഇത് ഉയർന്ന നിരക്കായ 1.4 ലക്ഷം കോടി രൂപയിലെത്തി. ആർബിഐ കണക്കുകൾ പ്രകാരം, ഒരു കാർഡിലെ ശരാശരി ചെലവ് 16,144 രൂപ എന്ന റെക്കോഡ് തുകയിലുമെത്തി.

പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് മെയ് മാസത്തിൽ 18.12 മില്യൺ കാർഡുകളാണ് പ്രചാരത്തിലുള്ളത്. കൂടാതെ കുടിശ്ശികയുടെ കാര്യത്തിലും ബാങ്ക്, വിപണിയിൽ മുന്നിലാണ്. മൊത്തം കുടിശ്ശികയുടെ 28.5 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കിന്റെതാണ്.17.13 ദശലക്ഷം കാർഡുകളുള്ള എസ്ബിഐ കാർഡ് രണ്ടാം സ്ഥാനത്താണ്, ഐസിഐസിഐ ബാങ്കിന് 14.67 ദശലക്ഷം ക്രെഡിററ് കാർഡാണുള്ളത്. 12.46 ദശലക്ഷം കാർഡുമായി ആക്സിസ് ബാങ്ക് നാലാം സ്ഥാനത്തുമാണ്. രാജ്യത്ത് ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2 ലക്ഷം കോടി കവിഞ്ഞതായുള്ള റിപ്പോർട്ടുകൾ വന്നത് അടുത്തിടെയാണ്. ആർബിഐയുടെ കണക്കുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 ഏപ്രിൽ മാസത്തിൽ 2,00,258 കോടി രൂപയിലെത്തിയിരുന്നു . ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതു കൊണ്ടുമാത്രം, ബാങ്കുകളിലേക്കുള്ള തിരിച്ചടവ് തുക രണ്ട് ലക്ഷം കോടിയായി ഉയർന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Newsdesk

Recent Posts

Finglas മലയാളി ബേസിൽ നിര്യാതനായി

Finglas മലയാളി ബേസിൽ നിര്യാതനായി. 29 വയസ്സായിരുന്നു. കോതമംഗലം സ്വദേശിയാണ്. ഇന്നലെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ബേസിലിനെ ബ്ലൂമൌണ്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം…

2 hours ago

അയർലൻഡ് മലയാളിയും ബ്ലൂ ചിപ്പ് ടൈൽസ് മാനേജിങ് പാർട്ണറുമായ റെനു അലക്സിന്റെ പിതാവ് നെടുംപാലക്കുന്നേൽ എൻ.എം.ചാണ്ടി നിര്യാതനായി

പാലാ: അയർലൻഡ് മലയാളിയും ബ്ലൂ ചിപ്പ് ടൈൽസ് മാനേജിങ് പാർട്ണറുമായ റെനു അലക്സിന്റെ പിതാവ് നെടുംപാലക്കുന്നേൽ എൻ എം ചാണ്ടി(…

2 hours ago

IRP കാർഡ് പുതുക്കലിലെ കാലതാമസം; ക്രാന്തി അയർലണ്ടിന്റെ പ്രതിഷേധം ഇന്ന്

ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…

6 hours ago

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

20 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

23 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

1 day ago