കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ ലൈഫ് മിഷന്‍ കരാറെടുത്ത യൂണിടാകിന്‍റെ ഉടമയായ സന്തോഷ് ഈപ്പനെ കസ്‌റ്റംസ് അറസ്റ്റ് ചെയ്തു. ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്‌തതിന് ശേഷമാണ് സന്തോഷ് ഈപ്പനെ അറസ്‌റ്റ് ചെയ്തത്. ഉടൻ തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ഓഗസ്‌റ്റിൽ ലൈഫ് മിഷന്‍ കേസിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകള്‍ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.
കേസിൽ ഉൾപ്പെട്ട മറ്റ് നാലു പ്രതികളില്‍ മൂന്നു പേരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ വഴി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്ന യൂണിടാക്ക് കമ്പനിയുടെ ഉടമയാണ്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…