Top News

എയർഇന്ത്യയുടെ സെർവറിന് നേരെ സൈബർ ആക്രമണം; 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു

ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റ കൈകാര്യം ചെയ്യുന്ന എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസ് സിസ്റ്റത്തിന്റെ ഡാറ്റാ പ്രോസസറിലെ പ്രധാന സൈബർ ആക്രമണത്തിൽ 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്.

2011 ഓഗസ്റ്റ് 26 മുതൽ 2021 ഫെബ്രുവരി 3 വരെയുള്ള വിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവരങ്ങൾ ചോർന്നത്. യാത്രക്കാരുടെ ക്രെഡിറ്റ് കാർഡ്, പാസ്പോർട്ട് വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങിയവയെല്ലാം ചോർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സൈബര്‍ ആക്രമണത്തിൽ ആന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഡാറ്റ ചോരാത്ത സർവറുകൾ സുരക്ഷിതമാക്കുക, ഡാറ്റാ സുരക്ഷ വീഴ്ചയിൽ സ്പെഷ്യലിസ്റ്റുകളുമായി ഇടപഴകുക, ക്രെഡിറ്റ് കാർഡ് നൽകുന്നവരുമായി ബന്ധപ്പെടുക, പതിവ് വൈമാനികരുടെ പാസ്വേർഡുകള്‍ പുനസജ്ജമാക്കുക എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

9 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

9 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

12 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

13 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago