ന്യൂഡൽഹി: കേരളം ഉൾപ്പെടെ പലയിടത്തും അടുത്തവർഷം ഏപ്രിൽ മെയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടനുബന്ധിച്ച് പ്രവാസികളെ കൂടുതലായി വോട്ടിങിൽ ഉൾപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നയങ്ങൾ രൂപവത്‌കരിക്കുകയാണ്. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സമ്മതിദാനം നല്ലരീതിയിൽ വിനിയോഗിക്കുന്നതിനായി എല്ലാ പ്രവാസികൾക്കും ഇലക്‌ട്രോണിക് പോസ്റ്റൽ വോട്ടിങ് സമ്പ്രദായം ഏർപ്പെുത്തുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ വെളിപ്പെടുത്തി. ഇത് നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകളും ഭരണ തയ്യാറെടുപ്പുകളും തയ്യാറായിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നയുടൻ തങ്ങൾ വോട്ടു ചെയ്യാൻ തയ്യാറെടുക്കണമെന്ന് അറിയിച്ചു. വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളിൽ തന്നെ റിട്ടേണിങ് ഓഫീസറോട് തനിക്ക് വോട്ട് ചെയ്യാനുള്ള ആഗ്രഹമുണ്ടെന്ന് രേഖാമൂലം അറിയിക്കണം. അതിന് ശേഷം റിട്ടേണിങ് ഓഫീസർ ഈ വ്യക്തിക്ക് ഇമെയിൽ മുഖാന്തിരം രേഖകളോടെ ബാലറ്റ് പേപ്പർ ഈ പ്രവാസിക്ക് അയച്ചു കൊടുക്കും. തുടർന്ന് അവർ ഇതിന്റെ പ്രിന്റ്‌ഔടട്ട് എടുത്തതിന് ശേഷം തങ്ങളുടെ വോട്ട് രേഖപ്പെടുത്തുക. തുടർന്ന് ഈ രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുമായി അതാത് രാജ്യത്തെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതിന് ശേഷം അവിടെ നിന്നും ഇത് സാക്ഷ്യപ്പെടുത്തി സീൽ ചെയ്യുക. തുടർന്ന് ഇത് തിരിച്ച് വീണ്ടും റിട്ടേണിങ് ഓഫീസർക്ക് പോസ്റ്റലായി അയച്ചുകൊടുക്കുക.
വോട്ട് ചെയ്തതിന് ശേഷം അത് എംബസിയെ തന്നെ ഏല്പിക്കണോ‚ പോസ്റ്റലായി അയക്കണോ എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായി തീരുമാനമായിട്ടില്ല. അതെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ ചെയ്യുന്നുണ്ട്. മിക്കവാറും എംബസിയെ ഏല്പിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് അഭിപ്രായം ഉയരുന്നത്. എന്നാൽ ഇതെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായിട്ട് ഒന്നും തന്നെ പറഞ്ഞിട്ടുമില്ല. ഇത് ഒർത്ഥത്തിൽ പോസ്റ്റൽ വോട്ടായിട്ടാണ് കണക്കാക്കുന്നത്. ഇപ്പോൾ നിലവിൽ പോസ്റ്റൽ വോട്ട് സർവ്വീസ് വോട്ടർമാർക്ക് മാത്രമെ ഉള്ളൂ. ഇത് പ്രവാസികൾക്ക് കൂടെ ആക്കണമെങ്കിൽ 1961 ലെ തിരഞ്ഞെടുപ്പ് ചട്ടം മാറ്റം വരുത്തണം.
ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 2026 മാർച്ച് 7 ന്…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…
മാർച്ച് മാസത്തിലെ മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…
ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…
തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…