gnn24x7

പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ടിങ് സമ്പ്രദായം ഏര്‍പ്പെടുത്തും -തിര. കമ്മീഷന്‍

0
375
gnn24x7

ന്യൂഡൽഹി: കേരളം ഉൾപ്പെടെ പലയിടത്തും അടുത്തവർഷം ഏപ്രിൽ മെയ്‌ മാസങ്ങളിലായി തിരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. ഇതോടനുബന്ധിച്ച്‌ പ്രവാസികളെ കൂടുതലായി വോട്ടിങിൽ ഉൾപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ്‌ കമ്മീഷൻ പുതിയ നയങ്ങൾ രൂപവത്‌കരിക്കുകയാണ്‌. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സമ്മതിദാനം നല്ലരീതിയിൽ വിനിയോഗിക്കുന്നതിനായി എല്ലാ പ്രവാസികൾക്കും ഇലക്‌ട്രോണിക്‌ പോസ്റ്റൽ വോട്ടിങ്‌ സമ്പ്രദായം ഏർപ്പെുത്തുമെന്ന തിരഞ്ഞെടുപ്പ്‌ കമ്മിഷൻ വെളിപ്പെടുത്തി. ഇത്‌ നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകളും ഭരണ തയ്യാറെടുപ്പുകളും തയ്യാറായിട്ടുണ്ടെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ അറിയിച്ചു.

വോട്ട്‌ ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും തിരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നയുടൻ തങ്ങൾ വോട്ടു ചെയ്യാൻ തയ്യാറെടുക്കണമെന്ന്‌ അറിയിച്ചു. വിജ്ഞാപനം വന്ന്‌ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ റിട്ടേണിങ്‌ ഓഫീസറോട്‌ തനിക്ക്‌ വോട്ട്‌ ചെയ്യാനുള്ള ആഗ്രഹമുണ്ടെന്ന്‌ രേഖാമൂലം അറിയിക്കണം. അതിന്‌ ശേഷം റിട്ടേണിങ്‌ ഓഫീസർ ഈ വ്യക്തിക്ക്‌ ഇമെയിൽ മുഖാന്തിരം രേഖകളോടെ ബാലറ്റ്‌ പേപ്പർ ഈ പ്രവാസിക്ക്‌ അയച്ചു കൊടുക്കും. തുടർന്ന്‌ അവർ ഇതിന്റെ പ്രിന്റ്‌ഔടട്ട്‌ എടുത്തതിന്‌ ശേഷം തങ്ങളുടെ വോട്ട്‌ രേഖപ്പെടുത്തുക. തുടർന്ന്‌ ഈ രേഖപ്പെടുത്തിയ ബാലറ്റ്‌ പേപ്പറുമായി അതാത്‌ രാജ്യത്തെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതിന്‌ ശേഷം അവിടെ നിന്നും ഇത്‌ സാക്ഷ്യപ്പെടുത്തി സീൽ ചെയ്യുക. തുടർന്ന്‌ ഇത്‌ തിരിച്ച്‌ വീണ്ടും റിട്ടേണിങ്‌ ഓഫീസർക്ക്‌ പോസ്റ്റലായി അയച്ചുകൊടുക്കുക.

വോട്ട്‌ ചെയ്തതിന്‌ ശേഷം അത്‌ എംബസിയെ തന്നെ ഏല്പിക്കണോ‚ പോസ്റ്റലായി അയക്ക​ണോ എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായി തീരുമാനമായിട്ടില്ല. അതെക്കുറിച്ച്‌ ഇപ്പോൾ ചർച്ചകൾ ചെയ്യുന്നുണ്ട്‌. മിക്കവാറും എംബസിയെ ഏല്പിക്കുന്നതാണ്‌ കൂടുതൽ നല്ലതെന്നാണ്‌ അഭിപ്രായം ഉയരുന്നത്‌. എന്നാൽ ഇതെക്കുറിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ വ്യക്തമായിട്ട്‌ ഒന്നും തന്നെ പറഞ്ഞിട്ടുമില്ല. ഇത്‌ ഒർത്ഥത്തിൽ പോസ്റ്റൽ വോട്ടായിട്ടാണ്‌ കണക്കാക്കുന്നത്‌. ഇപ്പോൾ നിലവിൽ പോസ്റ്റൽ വോട്ട്‌ സർവ്വീസ്‌ വോട്ടർമാർക്ക്‌ മാത്രമെ ഉള്ളൂ. ഇത്‌ പ്രവാസികൾക്ക്‌ കൂടെ ആക്കണമെങ്കിൽ 1961 ലെ തി​രഞ്ഞെടുപ്പ്‌ ചട്ടം മാറ്റം വരുത്തണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here