മുംബൈ: 1982 ല്‍ പുറത്തിറങ്ങിയ റിച്ചാഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ലോകപ്രസിദ്ധമായ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്ത ഭാനു അത്തയ്യ അന്തരിച്ചു. ഇന്ത്യയില്‍ ആദ്യമായി ഓസ്‌കാര്‍ നേടുന്ന വ്യക്തിയാണ് ഭാനു അത്തയ്യ. ഗാന്ധി സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിന് ഓസ്‌കാര്‍ നേടിക്കൊടുക്കുന്നത്. ഭാനു ജോണ്‍ മോല്ലൂ എന്നിവര്‍ക്കാണ് 55-ാമത് ഓസ്‌കാര്‍ ലഭിക്കുന്നത്.
ഇന്ത്യയില്‍ ഇതുവരെ ഓസ്‌കാര്‍ നേടിയ ഏക സ്ത്രിയും കൂടിയാണ് ഭാനു എന്നതും വളരെ വിചിത്രമാണ്. മരണപ്പെടുമ്പോള്‍ അവര്‍ക്ക് 91 വയസുണ്ടായിരുന്നു. അസുഖം ബാധിച്ച് കുറെകാലമായി ചികിത്സയിലായിരുന്നു. തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടുവരഷമായി അവര ചികിത്സയിലായിരുന്നു. അവസാന മൂന്നു വര്‍ഷക്കാലം അവര്‍ പരിപൂര്‍ണ്ണമായും കിടപ്പിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. മകള്‍ രാധിക ഗുപ്ത കൂടെ ഉണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ദക്ഷിണ മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടന്നു.
ഗുരുദത്തിന്റെ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ ഭാനു അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഒട്ടുമിക്ക സംവിധായകരുടെ കൂടെയും ഭാനു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമായ ലഗാനിലും അവര്‍ വസ്ത്രാലങ്കാരം ചെയ്തിരുന്നു. അതായിന്നു അവസാന ചലച്ചിത്രം. അഞ്ചു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ഭാനുവിന് ലേകിന്‍, ലഗാന്‍ എന്നി രണ്ടു ചിത്രങ്ങളില്‍ രണ്ടുതവണയായി ദേശിയ അവാര്‍ഡ് ലഭിച്ചിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…