മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നാലര വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടിയുടെ നിൽ അതീവ ഗുരുതരാവസ്ഥയിലാണ്. അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസുള്ള പെൺകുട്ടിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. ഇവർ മൂവാറ്റുപുഴയിൽ പെരുമറ്റത്തു വാടകക്ക് താമസിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ് കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കടുത്ത വയറുവേദനയും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് മൂത്ര തടസം ഉണ്ടെന്നായിരുന്നു അവർ ആശുപത്രി അധികൃതരോട് പറഞ്ഞത്.
എന്നാൽ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേറ്റതായി കണ്ടെത്തി. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തിയത്. ഡോക്ടർമാർ ബന്ധുക്കളോട് വിശദമായി കാര്യങ്ങൾ തിരക്കിയെങ്കിലും ഒന്നും അറിയില്ലെന്നാണ് ഇവർ പറയുന്നത്. അതേസമയം എന്നാൽ, ആശുപത്രി അധികൃതർ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് അറിയിച്ചിട്ടും പോലീസ് ഇതുവരെ അന്വേഷണത്തിനായി ആശുപത്രിയിൽ എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…