Top News

സ്വര്‍ണ്ണകടത്ത് സംഘത്തിന് അധോലോക രാജാവ് ദാവൂദുമായി ബന്ധം

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ച് ഇപ്പോഴും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ കുപ്രസിദ്ധ കുറ്റവാളിയെന്ന് വിശേഷിപ്പിക്കുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍.ഐ. കണ്ടെത്തി. ഇക്കാര്യം വ്യക്തമായ തെളിവുകളോടെ കോടതിയില്‍ എന്‍.ഐ.എ ഹാജരാക്കുകയും ചെയ്തു.

കേസിലെ സുപ്രധാന കക്ഷിയാണ് കെ.ടി.റമീസ്. റമീസ് പലതവണകളായി ഇന്ത്യയിലേക്ക് വിദേശത്തു നിന്നും ആയുധങ്ങള്‍ കടത്തി വ്യാപാരം ചെയ്തിരുന്നതായി വ്യക്തമായ രേഖകള്‍ എന്‍.ഐ.എ കണ്ടെടുത്തു. പ്രതികളുടെ ഗുരുതരമായ കുറ്റകൃതമായതിനാല്‍ ഇവര്‍ക്കുമേല്‍ കോടതി യു.എ.പി.എ ചുമത്താനുള്ള കാര്യങ്ങള്‍ വിശദമാക്കുവാന്‍ ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ തെളിവുകള്‍ ശേഖരിച്ചു. അവയില്‍ മിക്കതും ഡിജിറ്റല്‍ തെളിവുകളാണ്. 90 ഓളം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ. കോടതിയില്‍ വെളിപ്പെടുത്തി. ഇതില്‍ നിന്നും 22 എണ്ണം മാത്രമെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും എന്‍.എ.എക്ക് വേര്‍തിരിച്ച് എടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ എന്നാണ് അറിയുന്നത്.

എന്നാല്‍ വിദേശത്തടക്കം ഇനിയും കൂടുതല്‍ അന്വേഷണം നടത്തുവാനുള്ളതിനാല്‍ പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് എന്‍.ഐ.എ പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ അഭ്യര്‍ത്ഥിച്ചു. കേസിലെ 10 പ്രതികള്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചതിലാണ് കോടതി വാദം കേട്ടത്.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

10 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

11 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

13 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

21 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago