തിരുവനന്തപുരം: കോവിഡ് രോഗി മരണപ്പെടുകയാണെങ്കില്‍ മരണാനന്തര ചടങ്ങുകളും അവസാനായി ഉറ്റവരെ ഒരു നോക്കു കാണുവാനുമുള്ള അവകാശമുണ്ടെന്ന് കാണിച്ച് വിവിധ മതനേതാക്കളും പ്രമുഖരും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മരണപ്പെട്ട രോഗിയുടെ മുഖം അവസാനം ഒരുനോക്കു കാണുവാനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പിലാക്കി.
ഇതു പ്രകാരം കോവിഡ് രോഗി മരണപ്പെട്ടാല്‍, ഏറ്റവും അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് ഒരു തവണ മുഖം മാത്രം കാണുവാന്‍ അനുമതിയുണ്ട്. ആ സമയത്തു തന്നെ മതരപരമായോ, കുടുംബപരമായോ മന്ത്രങ്ങളോ മറ്റോ ഉച്ചരിക്കുവാനുണ്ടെങ്കിലും അതും അനുവദിക്കും. പക്ഷേ, ബോഡിയില്‍ നിന്നും നിശ്ചിത അകലം പാലിച്ചുമാത്രമെ ഇവ അനുവദിക്കുകയുള്ളൂ. കുടുംബങ്ങള്‍ ആവശ്യപ്പെടുമെങ്കില്‍ മതപരമായ അന്ത്യകര്‍മ്മങ്ങള്‍ക്കും അനുമതിയായി.
അന്ത്യകര്‍മ്മങ്ങള്‍ ആഴത്തില്‍ കുഴിയെടുത്തും ഇലക്ട്രിക്, ചിത സംവിധാനങ്ങള്‍ ഉപയോഗിച്ചും നടത്താം. ഇവയെല്ലാം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് വളരെ കുറച്ച് അടുത്ത ബന്ധമുള്ള ഒന്നോ, രണ്ടോ ആളുകളുടെ സാന്നിധ്യത്തില്‍ മാത്രം ചെയ്യണമെന്നും ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിശദമായ വിവരം ആരോഗ്യവകുപ്പില്‍ അറിയിക്കണമെന്നും ഇവര്‍ ചടങ്ങിനു ശേഷം 14 ദിവസം ക്വാറന്‍ന്റൈനില്‍ പോവണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
(ചിത്രം കടപ്പാട്: മനോരമന്യൂസ് ഓണ്‍ലൈന്‍)
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…