gnn24x7

കോവിഡ് രോഗി മരണപ്പെട്ടാല്‍ അവസാനമായി കാണുവാന്‍ സര്‍ക്കാര്‍ അനുമതിയായി

0
168
gnn24x7

തിരുവനന്തപുരം: കോവിഡ് രോഗി മരണപ്പെടുകയാണെങ്കില്‍ മരണാനന്തര ചടങ്ങുകളും അവസാനായി ഉറ്റവരെ ഒരു നോക്കു കാണുവാനുമുള്ള അവകാശമുണ്ടെന്ന് കാണിച്ച് വിവിധ മതനേതാക്കളും പ്രമുഖരും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മരണപ്പെട്ട രോഗിയുടെ മുഖം അവസാനം ഒരുനോക്കു കാണുവാനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പിലാക്കി.

ഇതു പ്രകാരം കോവിഡ് രോഗി മരണപ്പെട്ടാല്‍, ഏറ്റവും അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് ഒരു തവണ മുഖം മാത്രം കാണുവാന്‍ അനുമതിയുണ്ട്. ആ സമയത്തു തന്നെ മതരപരമായോ, കുടുംബപരമായോ മന്ത്രങ്ങളോ മറ്റോ ഉച്ചരിക്കുവാനുണ്ടെങ്കിലും അതും അനുവദിക്കും. പക്ഷേ, ബോഡിയില്‍ നിന്നും നിശ്ചിത അകലം പാലിച്ചുമാത്രമെ ഇവ അനുവദിക്കുകയുള്ളൂ. കുടുംബങ്ങള്‍ ആവശ്യപ്പെടുമെങ്കില്‍ മതപരമായ അന്ത്യകര്‍മ്മങ്ങള്‍ക്കും അനുമതിയായി.

അന്ത്യകര്‍മ്മങ്ങള്‍ ആഴത്തില്‍ കുഴിയെടുത്തും ഇലക്ട്രിക്, ചിത സംവിധാനങ്ങള്‍ ഉപയോഗിച്ചും നടത്താം. ഇവയെല്ലാം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് വളരെ കുറച്ച് അടുത്ത ബന്ധമുള്ള ഒന്നോ, രണ്ടോ ആളുകളുടെ സാന്നിധ്യത്തില്‍ മാത്രം ചെയ്യണമെന്നും ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിശദമായ വിവരം ആരോഗ്യവകുപ്പില്‍ അറിയിക്കണമെന്നും ഇവര്‍ ചടങ്ങിനു ശേഷം 14 ദിവസം ക്വാറന്‍ന്റൈനില്‍ പോവണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
(ചിത്രം കടപ്പാട്: മനോരമന്യൂസ് ഓണ്‍ലൈന്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here