ലഖ്‌നൗ: ഏറെ വിവാദങ്ങളും ചര്‍ച്ചകളും നേരിട്ടുകൊണ്ടിരിക്കുന്ന ഹത്രാസ് പീഡന കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. പെണ്‍കുട്ടി കൊലപാതകം ചെയ്യപ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ട് പോലീസ് ഒത്താശ ചെയ്ത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇതിന്റെ ഭാഗമായി ധൃതിവച്ച് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചു കളഞ്ഞതിലും രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വിവരം പുറത്തു വിട്ടത്.
എന്നാല്‍ കേസ് മറ്റാരേയോ രക്ഷിക്കുന്നതിനായി പോലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ഒന്നടങ്കം അഭിപ്രായപ്പെടുകയും യു.പി.പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ക്കോ, രാഷ്ട്രീയ നേതാക്കള്‍ക്കോ പെണ്‍കുട്ടിയുടെ ബന്ധുക്കളെയോ മാതാപിതാക്കളെയോ സന്ദര്‍ശിക്കാനുള്ള അനുമതി യു.പി. പോലീസ് നിഷേധിച്ചിരുന്നു. ഇന്നാണ് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ യു.പി. പോലീസിന് തലവേദനയായി മാറിയതോടെ പോലീസ് അനുമതി നല്‍കുകയായിരുന്നു.
ഇതിനിടെ ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഈ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയാതെ രഹസ്യമായി പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചുകളഞ്ഞത്. ഇതും വലീയ സാമൂഹിക എതിര്‍പ്പിന് വഴിതെളിയിച്ചു. തുടര്‍ന്ന് ഫോറന്‍സിക് അന്വേഷണ പ്രകാരം പെണ്‍കുട്ടി പീഢനത്തിന് ഇരയായില്ലെന്നും ആരുടെയും ശുക്ലാംശം ഇതില്‍ ഇല്ലെന്നും പോലീസ് പറഞ്ഞതോടെ കേസ് കൂടുതല്‍ വഷളാവുകയും രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ക്കും വഴിതെളിയിക്കുകയായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…