gnn24x7

ഹത്രാസ് പീഢനകൊലപാതകം:അന്വേഷണം ഇനി സി.ബി.ഐക്ക്

0
200
gnn24x7

ലഖ്‌നൗ: ഏറെ വിവാദങ്ങളും ചര്‍ച്ചകളും നേരിട്ടുകൊണ്ടിരിക്കുന്ന ഹത്രാസ് പീഡന കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. പെണ്‍കുട്ടി കൊലപാതകം ചെയ്യപ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ട് പോലീസ് ഒത്താശ ചെയ്ത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇതിന്റെ ഭാഗമായി ധൃതിവച്ച് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചു കളഞ്ഞതിലും രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വിവരം പുറത്തു വിട്ടത്.

എന്നാല്‍ കേസ് മറ്റാരേയോ രക്ഷിക്കുന്നതിനായി പോലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ഒന്നടങ്കം അഭിപ്രായപ്പെടുകയും യു.പി.പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ക്കോ, രാഷ്ട്രീയ നേതാക്കള്‍ക്കോ പെണ്‍കുട്ടിയുടെ ബന്ധുക്കളെയോ മാതാപിതാക്കളെയോ സന്ദര്‍ശിക്കാനുള്ള അനുമതി യു.പി. പോലീസ് നിഷേധിച്ചിരുന്നു. ഇന്നാണ് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ യു.പി. പോലീസിന് തലവേദനയായി മാറിയതോടെ പോലീസ് അനുമതി നല്‍കുകയായിരുന്നു.

ഇതിനിടെ ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഈ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയാതെ രഹസ്യമായി പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചുകളഞ്ഞത്. ഇതും വലീയ സാമൂഹിക എതിര്‍പ്പിന് വഴിതെളിയിച്ചു. തുടര്‍ന്ന് ഫോറന്‍സിക് അന്വേഷണ പ്രകാരം പെണ്‍കുട്ടി പീഢനത്തിന് ഇരയായില്ലെന്നും ആരുടെയും ശുക്ലാംശം ഇതില്‍ ഇല്ലെന്നും പോലീസ് പറഞ്ഞതോടെ കേസ് കൂടുതല്‍ വഷളാവുകയും രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ക്കും വഴിതെളിയിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here