ഗാസിയബാദ്: പ്രസവം കഴിഞ്ഞ് രണ്ടാഴ്ച പോലും ആവാതെ തന്റെ പ്രിയപ്പെട്ട കൈക്കുഞ്ഞുമായി ഡ്യൂട്ടിക്കെത്തിയ ഐ.എസ്.എസ് ഓഫീസര്‍ ശ്രദ്ധപിടിച്ചു പറ്റി. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസറാണ് സൗമ്യ പാണ്ഡെ. ഇപ്പോഴത്തെ അത്യാസന്ന അവസ്ഥ കണിക്കിലെടുത്താണ് മോദിനഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുകൂടിയായ സൗമ്യ കൈകുഞ്ഞുമായി ഡ്യൂട്ടിക്ക് ഹാജരായത്.
‘താന്‍ ഒരു സിവില്‍ സര്‍വ്വീസ് ചെയ്യാന്‍ വിധിക്കപ്പെട്ട വ്യക്തിയാണെന്നും തന്റെ ഉത്തരവാദിത്വം താന്‍ തന്നെ വഹിക്കണമെന്നും ദൈവം സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാനും മലയൂട്ടുവാനുമുള്ള സൗഭ്യം തന്നു. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ പ്രസവിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ തന്റെ ജോലികളില്‍ മുഴുകാറുണ്ട്. അതുപോലെ തനിക്കും തന്റെ കൈക്കുഞ്ഞുമായി തന്റെ ഉത്തരവാദിത്തപ്പെട്ട ജോലി ചെയ്യുവാന്‍ സാധിക്കുമെന്നാണ് സൗമ്യ പാണ്ഡെ അഭിപ്രായപ്പെട്ടത്.
കൂടാതെ തന്നെ ഇതിന് പ്രേരണയും ശക്തിയും നല്‍കിയ കുടുംബവും സഹപ്രവര്‍ത്തകര്‍ക്കും അവര്‍ നന്ദി പറയുന്നുമുണ്ട്. സപ്തംബര്‍ 22 നാണ് അവര്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം പ്രസവത്തിനായി ലീവെടുക്കുന്നത്. ഇതിനകം തന്നെ കൈക്കുഞ്ഞുമാി ജോലിയില്‍ എത്തിയ സൗമ്യപാണ്ഡെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സര്‍ക്കാര്‍ അനുവദിച്ച പ്രസവാവധി ഉണ്ടായിരുന്നിട്ടും അതെടുക്കാതെ തന്റെ രാജ്യത്തോടുള്ള സേവനം മാത്രം മുന്‍നിര്‍ത്തി ഓടി ഉത്തരവാദിത്വങ്ങളിലേക്ക് പ്രവേശിച്ച സൗമ്യയെ എല്ലാവരും ഒന്നടങ്കം അഭിനന്ദിക്കുകയാണ്. എല്ലാവര്‍ക്കും സൗമ്യ ഒരു പ്രേരണയും ഉദാഹരണവുമാണെന്ന് മാധ്യമലോകം വിധിയെഴുതി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…