gnn24x7

പ്രസവിച്ച് രണ്ടാഴ്ചക്ക് ശേഷം കൈക്കുഞ്ഞുമായി ഓഫീസില്‍ ഡ്യൂട്ടിക്കെത്തി: ഐ.എ.എസ് ഓഫീസര്‍ പ്രശംസനേടി

0
169
gnn24x7

ഗാസിയബാദ്: പ്രസവം കഴിഞ്ഞ് രണ്ടാഴ്ച പോലും ആവാതെ തന്റെ പ്രിയപ്പെട്ട കൈക്കുഞ്ഞുമായി ഡ്യൂട്ടിക്കെത്തിയ ഐ.എസ്.എസ് ഓഫീസര്‍ ശ്രദ്ധപിടിച്ചു പറ്റി. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസറാണ് സൗമ്യ പാണ്ഡെ. ഇപ്പോഴത്തെ അത്യാസന്ന അവസ്ഥ കണിക്കിലെടുത്താണ് മോദിനഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുകൂടിയായ സൗമ്യ കൈകുഞ്ഞുമായി ഡ്യൂട്ടിക്ക് ഹാജരായത്.

‘താന്‍ ഒരു സിവില്‍ സര്‍വ്വീസ് ചെയ്യാന്‍ വിധിക്കപ്പെട്ട വ്യക്തിയാണെന്നും തന്റെ ഉത്തരവാദിത്വം താന്‍ തന്നെ വഹിക്കണമെന്നും ദൈവം സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാനും മലയൂട്ടുവാനുമുള്ള സൗഭ്യം തന്നു. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ പ്രസവിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ തന്റെ ജോലികളില്‍ മുഴുകാറുണ്ട്. അതുപോലെ തനിക്കും തന്റെ കൈക്കുഞ്ഞുമായി തന്റെ ഉത്തരവാദിത്തപ്പെട്ട ജോലി ചെയ്യുവാന്‍ സാധിക്കുമെന്നാണ് സൗമ്യ പാണ്ഡെ അഭിപ്രായപ്പെട്ടത്.

കൂടാതെ തന്നെ ഇതിന് പ്രേരണയും ശക്തിയും നല്‍കിയ കുടുംബവും സഹപ്രവര്‍ത്തകര്‍ക്കും അവര്‍ നന്ദി പറയുന്നുമുണ്ട്. സപ്തംബര്‍ 22 നാണ് അവര്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം പ്രസവത്തിനായി ലീവെടുക്കുന്നത്. ഇതിനകം തന്നെ കൈക്കുഞ്ഞുമാി ജോലിയില്‍ എത്തിയ സൗമ്യപാണ്ഡെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സര്‍ക്കാര്‍ അനുവദിച്ച പ്രസവാവധി ഉണ്ടായിരുന്നിട്ടും അതെടുക്കാതെ തന്റെ രാജ്യത്തോടുള്ള സേവനം മാത്രം മുന്‍നിര്‍ത്തി ഓടി ഉത്തരവാദിത്വങ്ങളിലേക്ക് പ്രവേശിച്ച സൗമ്യയെ എല്ലാവരും ഒന്നടങ്കം അഭിനന്ദിക്കുകയാണ്. എല്ലാവര്‍ക്കും സൗമ്യ ഒരു പ്രേരണയും ഉദാഹരണവുമാണെന്ന് മാധ്യമലോകം വിധിയെഴുതി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here