ന്യൂദല്‍ഹി: രാജ്യത്ത് മുഴുവന്‍ ലോക്ക് ഡൗണ്‍ വേണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വീടുകളിലേയും ക്ലിനിക്കുകളിലേയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും ഐ.എം.എ നിര്‍ദേശിച്ചു.
അടിയന്തര മേഖല ഒഴികെ എല്ലാം അടക്കണമെന്ന് ഐ.എം.എ അറിയിച്ചു. 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രം ആശുപത്രിയില്‍ പ്രവേശനം.
അടച്ചിടല്‍ നിര്‍ദ്ദേശം നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രസര്‍ക്കാരും നിര്‍ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കാനും കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശമുണ്ട്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 മൂലം ഒരാള്‍ കൂടി മരണപ്പെട്ടു. ഫിലിപ്പൈന്‍ പൗരനായ 68 കാരനാണ് മുംബൈയില്‍ മരിച്ചത്.
നേരത്തെ ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ട് കസ്തൂര്‍ബാ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇയാള്‍ക്ക് വൃക്ക-ശ്വാസകോശ സംബന്ധിയായ രോഗങ്ങളും ഉണ്ടായിരുന്നതായി പൊതുജനാരോഗ്യവകുപ്പ് അറിയിച്ചു.
ഇന്ത്യയില്‍ 419 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍ സ്വദേശിയുടെ മരണത്തോടെ രാജ്യത്ത് 8 പേരാണ് വൈറസ് ബാധയില്‍ മരിച്ചത്. ഇതില്‍ മൂന്നുമരണവും സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.
89 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…