ഇന്റർനെറ്റ് വിതരണ മേഖലയേയും ബാധിച്ച് കോവിഡ് 19. ഐടി മേഖലയടക്കം ഭൂരിഭാഗം കമ്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെ ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയർന്നു. ഇതോടെ നെറ്റ് വർക്ക് ജാം ആകുന്നതാണ് പ്രതിസന്ധി. ഇത് കമ്പനികളുടെ പ്രവർത്തനത്തേയും സാരമായി ബാധിക്കുന്നുണ്ട്.
കോവിഡ് വെല്ലുവിളിയായതോടെ ഐ ടി കമ്പനികളെല്ലാം വർക്ക് അറ്റ് ഹോം സംവിധാനം നടപ്പിലാക്കി. വൻകിട ഐടി കമ്പനികളുടെ ഡേറ്റ സെന്ററുകളോട് ചേർന്ന് ജോലി എടുത്തിരുന്നവരെല്ലാം വീടുകളിലേക്ക് മാറിയതോടെ ഉയർന്ന സ്പീഡിൽ ഉള്ള ഇൻറർനെറ്റ് ഉപയോഗം ആവശ്യമായി വന്നു. അപ്രതീക്ഷിതമായി ഉപയോഗം കുതിച്ചുയർന്നതോടെ വിതരണ ശൃംഖലയെ ഇത് ഇത് പ്രതിസന്ധിയിലാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു തൊഴിലിടങ്ങളും അടച്ചതോടെ വീട്ടിലിരുന്നുള്ള ഇന്റർനെറ്റ് ഉപയോഗവും വർധിച്ചു. ഇതുകൂടാതെ പഠന ക്ലാസുകൾ ഓൺലൈനിലൂടെയായി. ലോകത്തെമ്പാടുമായി ഈ പ്രതിസന്ധി നേരിടുന്നുണ്ട്.
പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ഇൻറർനെറ്റ് ബാന്റ് വിഡ്ത്ത് 40 ശതമാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇന്റർനെറ്റ് ഉപഭോഗം കൂടുന്ന സമയങ്ങളിൽ ആമസോൺ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയോട് എസ്ഡി സ്ട്രീമിങ്ങിലേക്ക് മാറാൻ യൂറോപ്യൻ യൂണിയൻ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. കോവിഡ് ഭീതി എന്ന് അവസാനിക്കും എന്ന് യാതൊരു സൂചനയുമില്ലാത്ത സാഹചര്യത്തിൽ ഇന്റർനെറ്റ് ഉപയോഗത്തിൽ ഇനിയും വർധനവുണ്ടാകാനാണ് സാധ്യത.ഓവർലോഡ് ഒഴിവാക്കാൻ ബ്രോഡ് ബാന്റ് ഉപയോഗം നിരീക്ഷിക്കാനാണ് വിദഗ്ധർ ഉപദേശിക്കുന്നത്. Speedtest.net വഴി ഇന്റർനെറ്റ് സ്പീഡ് അറിയാവുന്നതാണ്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…