Categories: Top News

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ആസൂത്രിതമാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ആസൂത്രിതമാണെന്നും ആക്രമണത്തിന് ഉത്തരവിട്ടത് ചൈനീസ് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഉദ്ദേശിച്ച ഫലം കാണാതെ ചൈനീസ് ജനറലിന്റെ പദ്ധതി തിരിച്ചടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെയാണ് ഷാവോ ഷോന്‍കിയുടെ ആസൂത്രണം ഫലം കാണാതെ പോയത്.

ചൈനയുടെ ശക്തി ഇന്ത്യയെ ബോധ്യപ്പെടുത്താനാണ് ആക്രമണം കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍, ഇന്ത്യയുടെ തിരിച്ചടി ഇത്ര രൂക്ഷമാകുമെന്ന് ചൈന പ്രതീക്ഷിച്ചില്ല. ഗല്‍വാനിലെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും എത്ര സൈനികര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് ഉല്‍പന്ന ബഹിഷ്‌കരണവും ചൈനക്ക് അപ്രീതീക്ഷിത തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Newsdesk

Recent Posts

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

8 hours ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

8 hours ago

അയർലൻഡിൽ പ്രീ-ടീൻസ് കുട്ടികൾക്കായി ‘SET APART’ ധ്യാനം; ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിൽ

ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…

9 hours ago

ഡോ.സി.ഡി.മാത്യു ജർമ്മനിയിൽ അന്തരിച്ചു

കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…

11 hours ago

ബജറ്റ് 2027: കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ നേട്ടം; ഉയർന്ന വരുമാനക്കാർക്ക് കാര്യമായ മാറ്റമില്ലെന്ന് ESRI

അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…

11 hours ago

ഐറിഷ് പൗരത്വം നേടാൻ ഇനി ആശങ്ക വേണ്ട; ഐറിഷ് നാച്ചുറലൈസേഷൻ സേവനങ്ങളുമായി Oscar Travel

ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…

14 hours ago