ലഡാക്ക്: അതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം LAC യ്ക്ക് സമീപം ചൈനീസ് വിമാനങ്ങൾ പറന്നതിന് ശേഷമാണ് ഇന്ത്യ പ്രതിരോധ സവിധാനങ്ങൾ അതിർത്തിയിൽ ശക്തമാക്കിയത്.
അതിന്റെ അടിസ്ഥാനത്തിൽ ശത്രുവിന്റെ പോർ വിമാനങ്ങളെയും മിസൈലുകളെയും ഹെലികോപ്റ്ററുകളേയും അടിവേഗം തകർക്കാൻ കഴിവുള്ള ആകാശ് മിസൈലുകൾ ഇന്ത്യ കിഴക്കൻ ലഡാക്കിൽ വിന്യസിച്ചിരിക്കുകയാണ്. ചൈനയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാൽ നേരിടാൻ വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
അതിവേഗം സഞ്ചരിക്കുന്ന യുദ്ധവിമാനങ്ങളെയും ഡ്രോണുകളേയും നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ കഴിവുള്ള മിസൈലാണ് ആകാശ് മിസൈലുകൾ. ഉയർന്ന പർവ്വത പ്രദേശങ്ങളിൽ വിന്യസിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ഈ മിസൈൽ പരീഷ്ക്കരിച്ചിരിക്കുന്നത്.
ഇത് മാത്രമല്ല ശത്രു വിമാനങ്ങളെയും ഡ്രോണുകളേയും കണ്ടെത്താനുള്ള റഡാർ സംവിധാനങ്ങളും ഇന്ത്യ അവിടെ ഒരുക്കിയിട്ടുണ്ട് എന്നാണ് വിവരം ലഭിക്കുന്നത്. ഇതിനിടയിൽ ചൈനീസ് വ്യോമസേന സിൻജിയാങ്ങിലെ ഹോതാൻ വ്യോമതവളത്തിൽ പോർവിമാനങ്ങൾ വിന്യസിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. മാത്രമല്ല ഇന്ത്യൻ അതിർത്തിക്കടുത്ത് ചൈനയുടെ സുഖോയ്-30 പറന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ സുഖോയ്-30, മിറാഷ് 2000, ജാഗ്വാർ യുദ്ധ വിമാനങ്ങൾ എന്നിവ അതിർത്തിയിലെ വ്യോമ താവളങ്ങളിൽ വിന്യാസിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വ്യോമസേനാ മേധാവി ലഡാക്കിലേയും ശ്രീനഗറിലേയും വ്യോമ താവളങ്ങൾ സന്ദർശിച്ചിരുന്നു.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…