Top News

ടി-20 കിരീടം ഇന്ത്യയ്ക്ക്

2026 ടി-20 ലോകകപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ റൺസിന് വീഴ്ത്തിയാണ് ഇന്ത്യ മൂന്നാം ടി-20 കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു.

ഈ കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.

സഞ്ജുവിനൊപ്പം ഓപ്പണിങ്ങിൽ അഭിഷേക് ശർമയും തകർത്തടിച്ചു. 98 റൺസാണ് ഇരുവരും ഓപ്പണിങ്ങിൽ അടിച്ചെടുത്തത്. 21 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്‌സും അടക്കം 52 റൺസാണ് അഭിഷേക് നേടിയത്. പിന്നീടെത്തിയ ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസും നേടി. നാല് വീതം ഫോറുകളും സിക്‌സുകളുമാണ് താരം നേടിയത്.

അവസാന ഓവറുകളിൽ എട്ട് പന്തിൽ പുറത്താവാതെ 26 റൺസ് നേടിയ ശിവം ദുബെയുടെ പ്രകടനവും ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായി. ഹർദിക് പാണ്ഡ്യ 18 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റൺസ് ഒന്നും നേടാതെ നിരാശപ്പെടുത്തി.

ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റും അക്‌സർ പാട്ടേൽ മൂന്ന് വിക്കറ്റും വീഴ്ത്തി കിവികളെ എറിഞ്ഞു വീഴ്ത്തി. ഹർദിക്, വരുൺ ചക്രവർത്തി, അഭിഷേക് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.ന്യൂസിലാൻഡ് നിരയിൽ ടിം ടിം സൈഫർട്ട്അർദ്ധ സെഞ്ച്വറി നേടി. 26 പന്തിൽ രണ്ട്ഫോറുകളും അഞ്ച് സിക്‌സും അടക്കം 52റൺസാണ് സൈഫർട്ട് നേടിയത്.ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ 43 റൺസും ഡാറിൽ മിച്ചൽ 17 റൺസും നേടി പൊരുതി. ബാക്കിയുള്ള താരങ്ങൾക്കൊന്നും രണ്ടക്കം കാണാനായില്ല.

Newsdesk

Recent Posts

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

5 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

18 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

19 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

20 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

20 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

20 hours ago