Categories: Top News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 9304 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 9304 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ടതില്‍ വച്ചേറ്റവും ഉയർന്ന ഒറ്റദിവസത്തെ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,16,919 ആയി ഉയർന്നു.

ഇതിൽ 1,04,107 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,06,737 പേരാണ് ചികിത്സയിൽ തുടരുന്നതെന്നാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുന്നതാണ് രാജ്യത്ത് ആശ്വാസം നൽകുന്ന കാര്യം.

അതുപോലെ തന്നെ മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണ്. ഇതുവരെ 6,075 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 65ലക്ഷം കടന്നു. വേൾഡോമീറ്റർ കണക്കുകൾ പ്രകാരം 6,573,568 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 3,170,532 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

42 mins ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

1 hour ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

2 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

2 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

2 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

4 hours ago