Top News

ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്

ഇന്ത്യയിലെ ജനസംഖ്യ ഉയരുകയാണെന്ന് യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസിൻ്റെ (യുഎൻഎഫ്പിഎ) കണക്കുകൾ. ലോകത്തെ ജനസംഖ്യയിൽ ഒന്നാമതുണ്ടായിരുന്ന ചൈനയെ പിന്തള്ളി ഇന്ത്യ ആ സ്ഥാനത്തെത്തി. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. 77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ. ഇന്ത്യന്‍ ജനസംഖ്യയില്‍ 17 ശതമാനം പത്തു മുതല്‍ 19 വയസ്സു വരെ പ്രായമുള്ളവരാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. പത്തു മുതല്‍ 24 വരെ വയസ്സു പ്രായമുള്ളവര്‍ 26 ശതമാനം. 15 മുതല്‍ 64 വരെ പ്രായമുള്ളവര്‍ 68 ശതമാനമാണ്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ഏഴു ശതമാനം.ഇന്ത്യന്‍ പുരുഷന്മാരുടെ ആയുര്‍ ദൈര്‍ഘ്യം 71 വയസ്സാണ്. സ്ത്രീകളുടേത് 74ഉം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 hour ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

17 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

19 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

23 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

23 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago