Top News

യാക്കോബായ സഭാതലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലംചെയ്‌തു

യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലം ചെയ്തു. 95 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ചു ചേർത്തുപിടിച്ച അധ്യക്ഷനായിരുന്നു. രണ്ട് പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു.

1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനനം. 1958 ഒക്ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡൻ്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്‌ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്‌ഠ കാതോലിക്കയായി അഭിഷിക്‌തനായി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ട് നാഷണൽ വോളിബോൾ ലീഗ് ഡിവിഷൻ 3 ഫൈനലിൽ എത്തുന്ന ആദ്യ മലയാളി ടീം; ചരിത്ര നേട്ടവുമായി കോർക്ക് ലൈയൺസ് വോളിബോൾ ക്ലബ്

അയർലണ്ട് നാഷണൽ വോളിബോൾ ലീഗ് ഡിവിഷൻ 3 ഫൈനലിൽ എത്തുന്ന ആദ്യ മലയാളി ടീമായി കോർക്ക് ലൈയൺസ് വോളിബോൾ ക്ലബ്.…

1 hour ago

“കരുതൽ” സിനിമയ്ക്ക് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025

കോട്ടയം : ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് മുരളിയെ നായകനാക്കി ഐറിഷ് മലയാളിയും നവാഗതനായ സംവിധായകനുമായ ജോമി…

2 hours ago

“ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം. ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി” ‘ദൃശ്യം-3’ യുടെ ടീസറിലെ പ്രസക്ത ഭാഗങ്ങൾ

"ഞാൻ വെറും ഒരു സാധാരണക്കാരനാണ്. എൻ്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം.ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ…

2 hours ago

നീനാ കൈരളിയുടെ ഈസ്റ്റർ, വിഷു, ഈദ് സംയുക്ത ആഘോഷങ്ങൾ പ്രൗഢഗംഭീരമായി

നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഈസ്റ്റർ,വിഷു,ഈദ് സംയുക്താഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു.പ്രത്യാശയും,ഐശ്വര്യവും,സ്നേഹവും…

4 hours ago

Oracle അയർലണ്ടിൽ 150-ഓളം തൊഴിലാളികളെ വെട്ടിക്കുറയ്ക്കും

ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…

15 hours ago

സൗത്ത് ഡബ്ലിനിൽ കാറും ബസും ലുവാസും കൂട്ടിയിടിച്ചു

സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…

17 hours ago